100 രൂപ കിട്ടിയാലും പിള്ളേർ ‘സിപ്പി’ലിടുന്നു! ടെൻഷനടിച്ച് ബാങ്കുകള്, മുന്നറിയിപ്പുമായി കേന്ദ്രം; ലക്ഷം കോടി ‘സ്വന്തമാക്കാൻ’ മലയാളികൾ

Mail This Article
ചെലവൊക്കെ കഴിഞ്ഞു കയ്യിൽ കുറച്ചു കാശ് മിച്ചമുണ്ടായാൽ എവിടെ സൂക്ഷിക്കും! സാക്ഷരതയിൽ മുൻപന്തിയിലാണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ മലയാളികൾ പിന്നാക്കമാണെന്ന ആക്ഷേപം ഏറെക്കാലമായുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഓഹരി, മ്യൂച്വൽഫണ്ട് എന്നീ പുത്തൻകാല നിക്ഷേപവഴികളിൽ ബഹുദൂരം മുന്നേറിയപ്പോഴും മലയാളി മടിച്ചു. സ്വർണം, ചിട്ടി, റിയൽ എസ്റ്റേറ്റ്, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്‌ഡി) എന്നിവയോടു തന്നെയായിരുന്നു മലയാളിക്കു ഭ്രമം. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനിടെ കാര്യങ്ങളാകെ മാറി. ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട് ഇവയെല്ലാം മലയാളിയും ഇഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ നാലു–നാലരക്കൊല്ലം പരിഗണിച്ചാൽ (കൃത്യമായി പറഞ്ഞാൽ കോവിഡിനു ശേഷം) മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്ന മലയാളികളുടെ എണ്ണത്തിലും അവരുടെ നിക്ഷേപത്തിലും വൻ കുതിച്ചുചാട്ടം കാണാം. ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ ഓഹരി വിപണിയിൽ നിക്ഷേപകരായുണ്ടെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷമാണ് മലയാളി നിക്ഷേപകരുടെ എണ്ണം കൂടിയത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നത് 2020-21ൽ 12 ലക്ഷമായി ഉയർന്നു. 2021-22 എത്തിയപ്പോഴേക്കു ഇതു 15 ലക്ഷമായി. പണം വാരിക്കൂട്ടുക എന്നതല്ല, ‘സമ്പത്ത് സൃഷ്ടിക്കുകയാവണം’ (wealth creation) ലക്ഷ്യമെന്ന പുതിയകാല നിക്ഷേപ സന്ദേശം മലയാളികളും ഉൾക്കൊണ്ടത് കോവിഡിനു ശേഷമാണ്. എഫ്‌ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം, ചിട്ടി എന്നിവയെ അപേക്ഷിച്ച് റിസ്ക് ഏറെയാണെങ്കിലും മികച്ച റിട്ടേൺ (ലാഭം) കിട്ടുമെന്നതാണ് ഓഹരി, മ്യൂച്വൽഫണ്ട് എന്നിവയിലേക്ക്