ADVERTISEMENT

ദുബായ് ∙ ലോകത്തെ എല്ലാ പിതാക്കന്മാർക്കും യുഎഇയിലെ പ്രമുഖ വ്യവസായി ഡോ.ഷംഷീർ വയലിന്റെ ആദരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമസാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ അദ്ദേഹം 11.78 കോടി രൂപ (50 ലക്ഷം ദിർഹം) നൽകി.

പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യസംരക്ഷണവും നൽകുന്നതിനുമായി ആരംഭിച്ച സുസ്ഥിര എൻഡോവ്മെൻറ് ഫണ്ട് മാതാപിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യുഎഇയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ്.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ആദരിച്ചു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യുഎഇയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവയ്ക്കെല്ലാമുള്ള  ആദരവാണ് ഫാദേഴ്സ് എൻഡോവ്മെന്റ് ഫണ്ടിലേക്കുള്ള ബുർജീലിന്റെ സംഭാവന.

മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സിന്റെ ജീവകാരുണ്യ പ്രവർത്തന വ്യാപ്തി ആഗോളതലത്തിൽ വർധിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റമസാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം  ഭാഗമായിരുന്നു.

പദ്ധതിയിലേക്ക് സംഭാവന നൽകാം
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് സംഭാവന നൽകാം. ഇതിനായി  വെബ്സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ ജൂഡ് (Jood.ae), ബാങ്ക് ട്രാൻസാക്‌ഷൻ, എസ്എംഎസ് (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും 'ഫാദർ' എന്ന് എസ്എംഎസ് ചെയ്യുക) എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

English Summary:

Dr. Shamsheer Vayalil ,UAE-based entrepreneur from Kerala donated Rs. 11.78 crore to Fathers Endowment Scheme

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com