തെലങ്കാനയിൽ തുരങ്കം ഇടിഞ്ഞുവീണ് കാണാതായ 8 പേര്‍ക്കു വേണ്ടി 14 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. പിന്നാലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലും അവിടെ നിന്ന് ഹെലികോപ്റ്ററിലും എത്തിച്ചത് കൊച്ചി സിറ്റി പൊലീസിന്റെ കെ9 സ്ക്വാഡിലെ മായ, മർഫി എന്നീ നായ്ക്കളെ. വന്നയുടനെ ആദ്യത്തെ മൃതദേഹവും കണ്ടെത്തി. തെലങ്കാനയെ അദ്ഭുതപ്പെടുത്തിയ തരം തിരച്ചിലായിരുന്നു പിന്നീടങ്ങോട്ട്!
എന്തുകൊണ്ടാണ് ദുരന്തമേഖലയിലെ തിരച്ചിലിന് കൊച്ചിയിൽനിന്നുതന്നെ നായ്ക്കളെ എത്തിച്ചത്? എങ്ങനെയാണ് ഇവയെ പരിശീലിപ്പിക്കുന്നത്? എങ്ങനെയാണ് ഇവ മൃതദേഹങ്ങൾ കണ്ടെത്തുന്നത്? അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അതിനു പിന്നിൽ.
കൊച്ചി സിറ്റി പൊലീസിന്റെ കെ9 സ്ക്വാഡിലെ കഡാവർ നായകളുമായി തെലങ്കാന ടണൽ ദുരന്തസ്ഥലത്ത് തിരച്ചിലിനെത്തിയ കേരള പൊലീസ് സംഘം. (Photo: Manorama)
Mail This Article
×
തെലങ്കാനയിലെ നാഗര്‍കര്‍ണുല്‍ ദൊമലപെന്റയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിലെ (എസ്എൽബിസി– Srisailam Left Bank Canal (SLBC) മണ്ണിടിഞ്ഞു വീണ് തുരങ്കത്തിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ ഒരു മാസം പിന്നിടുകയാണ്. ഫെബ്രുവരി 22നാണ് 2 എന്‍ജിനീയര്‍മാരടക്കം 8 പേരെ തുരങ്കത്തിൽ കാണാതായത്. അവർക്കായുള്ള തിരച്ചിലിൽ തെലങ്കാനയെ സഹായിക്കാൻ അയൽസംസ്ഥാനമായ കേരളവും ഉണ്ട്. കഡാവര്‍ നായ്ക്കളായ മായയും മര്‍ഫിയും അവരുടെ ഹാന്‍ഡ്‌ലര്‍മാരായ ഹവില്‍ദാര്‍ പ്രഭാത്, സിപിഒ മനേഷ്, സിപിഒ ജോര്‍ജ്, സിപിഒ വിനീത് എന്നിവരാണ് കേരളത്തില്‍നിന്ന് തിരച്ചിലിൽ സഹായിക്കാനായി എത്തിയിരിക്കുന്നത്.
English Summary:
Blood and Teeth Training: Maya and Murphy Locate Body in Telangana Tunnel Collapse, The Secret Behind Kerala's Successful Cadaver Dog.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.