ലോക്സഭ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ ആദ്യം രംഗത്തെത്തിയതും ഇതിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി മറ്റു സംസ്ഥാനങ്ങൾക്ക് കത്തയച്ചതും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനായിരുന്നു. മണ്ഡല പുനർനിർണയം ഉടനടി നടത്തുന്നതിനെ നഖശിഖാന്തം എതിർക്കുന്ന സ്റ്റാലിന്റെ ഏറ്റവും പുതിയ നീക്കമായിരുന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കളെ ഒന്നിച്ചുനിർത്തി കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന സംയുക്ത കർമ സമിതി യോഗം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തെ എതിർക്കുന്നത് എന്തിനാണ്? ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ തെക്കൻ സംസ്ഥാനങ്ങളെ ഈ നീക്കം എങ്ങനെ ബാധിക്കും?
ലോക്സഭ മണ്ഡല പുനർനിർണയത്തിനെതിരെ ചേർന്ന സംയുക്ത കർമ സമിതി (ജെഎസി) യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഡിഎംകെ നേതാവ് ടി.ആർ.ബാലു, ബിആർഎസ് നേതാവ് കെ.ടി.രാമറാവു, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, തുടങ്ങിയവർ. (File Photo: PTI)
Mail This Article
×
ജനസംഖ്യാ അടിസ്ഥാനത്തിൽ കേന്ദ്രം നടത്താനൊരുങ്ങുന്ന മണ്ഡലപുനർനിർണയ നീക്കത്തെ ദക്ഷിണേന്ത്യയുടെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മണ്ഡല പുനർനിർണയം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ദക്ഷിണേന്ത്യയെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പാർട്ടിയോട് ഇപ്പോഴും അകലം പാലിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റു കുറയുന്നതു കൊണ്ടുള്ള പൂർണ പ്രയോജനവും ബിജെപിക്കാണെന്നതും സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
English Summary:
Population-Based Delimitation: A Threat to South India's Political Power?, MK Stalin Leads South India's Fight.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.