ഷാങ്ഹായ് ∙ ബ്രിട്ടിഷ് ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടന് ഫെറാറി കാറിൽ ആദ്യജയം. ശനിയാഴ്ച നടന്ന ചൈനീസ് ഗ്രാൻപ്രി സ്പ്രിന്റ് റേസിലാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്. സീസണിലെ പ്രധാന റേസുകൾക്കു മുന്നോടിയായി നടക്കുന്ന ഷോർട്ട് റേസ് ആണ് സ്പ്രിന്റ്.
ഇതിൽ വിജയിക്കുന്നതിന് പോയിന്റുകളും ലഭിക്കും. ഈ സീസണിൽ 6 സ്പ്രിന്റ് റേസുകളാണുള്ളത്. ഇന്നു നടക്കുന്ന പ്രധാന റേസിൽ പോൾ പൊസിഷൻ മക്‌ലാരൻ താരം ഓസ്കർ പിയാസ്ട്രിക്കാണ്.
മാക്സ് വേർസ്റ്റപ്പൻ 4–ാം സ്ഥാനത്തും ഹാമിൽട്ടൻ അഞ്ചാമതുമാണ്. 12 സീസണുകൾ മെഴ്സിഡീസിനു വേണ്ടി മത്സരിച്ച ഹാമിൽട്ടൻ ഈ സീസണിലാണ് ഫെറാറിയിലെത്തിയത്.
English Summary:
Historic Win: Lewis Hamilton triumphs in Ferrari debut sprint race
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.