കുറ്റിക്കുരുമുളക് നന്നായി വളരാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി; ഒപ്പം നൽകാം 'കുരുമുളക് സ്പെഷൽ' മരുന്ന്

Mail This Article
വീട്ടുമുറ്റത്തൊരു കുറ്റിക്കുരുമുളകുണ്ടെങ്കിൽ വീട്ടാവശ്യത്തിനുള്ള കുരുമുളകു ലഭ്യത ഉറപ്പാക്കാനാകും. സ്ഥല പരിമിതിയുള്ളവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കുമൊക്കെ ഒരു ചെടിച്ചട്ടിയിൽ അനായാസം കുരുമുളകു വളർത്താം. കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും നല്ല നടീൽ മിശ്രിതവും കൃത്യമായ വളപ്രയോഗവും കുറ്റിക്കുരുമുളകിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ഉൽപാദനത്തിനും ആവശ്യമാണ്.
കുറ്റിക്കുരുമുളക് നന്നായി വളരാനും ഫലം തരാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: തൈ നടുമ്പോൾ ചട്ടിയിൽ മണ്ണും ജൈവ വളവും സമമായി കൂട്ടിച്ചേർത്ത് നിറയ്ക്കുക. 15 ഗ്രാം കടലപ്പിണ്ണാക്കും 50 ഗ്രാം വേപ്പിൻ പിണ്ണാക്കും ചേർക്കുക. ചെടിയൊന്നിന് 2.5 ഗ്രാം യൂറിയ, 5 ഗ്രാം എല്ലുപൊടി, 4 ഗ്രാം പൊട്ടാഷ് എന്നിവ 2 മാസം ഇടവിട്ടു നൽകണം.
ഐഐഎസ്ആർ കോഴിക്കോട് തയാറാക്കിയ 'കുരുമുളക് സ്പെഷൽ' എന്ന പോഷക മിശ്രിതം 2 തവണയായി (മെയ്/ജൂൺ, ഓഗസ്റ്റ്/സെപ്റ്റംബർ) 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുക.