റിങ്ങിലെ 'ബിഗ് ജോർജ് '; ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു

Mail This Article
ടെക്സസ് ∙ റിങ്ങിലെ ബിഗ് ജോർജ് എന്നറിയപ്പെടുന്ന ബോക്സിങ് ഹെവിവെയ്റ്റ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു. 76 വയസ്സായിരുന്നു. 1968-ൽ ഒളിംപിക് സ്വർണം നേടിയ ജോർജ് രണ്ടുതവണ ലോക ഹെവിവെയ്റ്റ് കിരീടം നേടി.
കുടുംബമാണ് സമൂഹമാധ്യമത്തിലൂടെ മരണവിവരം പുറത്തുവിട്ടത്. തുടർച്ചയായി 37 മത്സരങ്ങളിൽ അദ്ദേഹം വിജയിച്ചു. തന്റെ കരിയറിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് പരാജയപ്പെട്ടത്. 1974 ലെ മുഹമ്മദ് അലിയുമായി നടന്ന റംബിൾ ഇൻ ദ ജംഗിൾ പോരാട്ടം പ്രശസ്തമാണ്. ഫോർമാന്റെ പ്രഫഷനൽ ബോക്സിങ് കരിയറിൽ 68 നോക്കൗട്ടുകൾ ഉൾപ്പെടെ 76 വിജയങ്ങൾ നേടി.
1949 ജനുവരി 10-ന് ടെക്സസിലെ മാർഷലിൽ ജനിച്ച ഫോർമാൻ, സ്കൂൾ പഠനം ഉപേക്ഷിച്ചാണ് ബോക്സിങ് കരിയർ തിരഞ്ഞെടുക്കുന്നത്.