ADVERTISEMENT

തൊടുപുഴ∙ 1993 ലെ എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ അച്ഛൻ നേടിയ വിജയം ആവർത്തിച്ച് നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം. അന്ന് അച്ഛൻ മിമിക്രിയ്ക്കാണ് സമ്മാനം നേടിയതെങ്കിൽ മകൻ വെസ്റ്റേൺ സോളോയിലാണ് എ ഗ്രേഡ്  സ്വന്തമാക്കിയത്. രാജഗിരി കോളജ് ഓഫ് അപ്ലൈഡ് സയൻസസിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത ടീമിൽ ആദമും പാർവതി നായരുമാണ് ഉണ്ടായിരുന്നത്. ടൈറ്റാനിക്കിലെ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ ഹൃദ്യമായി അവതരിപ്പിച്ചാണ് ഇരുവരും സദസ്സിനെ ആനന്ദിപ്പിച്ചത്.

ഗിറ്റാറിസ്റ്റായ ആദം മുൻപ് സ്കൂൾ കലോത്സവങ്ങളിലെ നാടകമത്സരങ്ങളിൽ മികച്ച അഭിനയ പ്രകടനങ്ങളും കാഴ്ച വച്ചിട്ടുണ്ട്. 93ൽ മഹാരാജാസ് കോളജിനു വേണ്ടി മിമിക്രിയിൽ സമ്മാനം നേടിയതിന്റെയും കലോത്സവത്തിന്റെയും മധുരിക്കുന്ന ഓർമകളിലൂടെ മകന്റെ സമ്മാന വാർത്ത തന്നെ കൂട്ടിക്കൊണ്ടു പോയെന്ന് ടിനി ടോം പറഞ്ഞു.

English Summary:

Adam Shem, Tiny Tom's son, won an A grade in Western Solo at the MG University Kalolsavam, mirroring his father's 1993 victory. This win reflects a family legacy of talent and the enduring impact of the Kalolsavam competition.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com