ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജിദ്ദ∙ പ്രസിദ്ധമായ ജിദ്ദയിലെ (അൽ-ബലദ്) നാസിഫ് ഹൗസ് മ്യൂസിയം റമസാനിൽ സന്ദർശകർക്കായി ചരിത്രപ്രദർശനം ഒരുക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. 15-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 20-ാം നൂറ്റാണ്ട് വരെയുള്ള അൽ-ഷോനയിൽ നിന്നുള്ള പുരാവസ്തുക്കൾ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ജിദ്ദയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ-ഷോന, ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക അടയാളങ്ങളിലൊന്നാണ്. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാമിന്റെയും ടൂർ ഗൈഡുകളുടെയും വിവരങ്ങൾ അനുസരിച്ച് 20-ാം നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള ഇറക്കുമതി ചെയ്ത സാധനങ്ങൾ സൂക്ഷിക്കുന്ന സംഭരണശാലയായി അൽ-ഷോന പ്രവർത്തിച്ചു. ധാന്യങ്ങൾ, തടി, വെടിമരുന്ന്, മറ്റ് വസ്തുക്കൾ എന്നിവ ഇവിടെ സൂക്ഷിച്ചിരുന്നു.

ഖാബെൽ, ഗോൾഡ് സ്ട്രീറ്റുകളിലെ പ്രവേശന കവാടങ്ങളിലൂടെ അൽ-ഷോനയിലേക്ക് പ്രവേശിക്കാം. സന്ദർശകർക്ക് ഭൂതകാലത്തിന്റെ അനുഭവങ്ങൾ നൽകുന്നതിനൊപ്പം അൽ-ബലദ് സാക്ഷ്യം വഹിച്ച മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ നിന്നും ലഭിക്കുന്നു. 

English Summary:

During Ramadan 2025, the Nassif House Museum in historic Jeddah (Al-Balad) will showcase significant archaeological discoveries, particularly from Al-Shona, a site dating from the late 15th to 20th centuries.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com