തുടർച്ചയായി രണ്ടു സീസണുകളിൽ ഏഴാം സ്ഥാനത്തായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കഴിഞ്ഞ തവണ കിരീടത്തിലേക്കു നയിച്ചതിൽ പ്രധാന പങ്കുവഹിച്ച ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇക്കുറി ടീമിനൊപ്പമില്ല
ക്യാപ്റ്റനും മെന്ററും ഉൾപ്പെടെയുള്ള പ്രമുഖർ ടീം വിട്ടെങ്കിലും കിരീടം ചൂടിയ ടീമിന്റെ കാതലായ ഭാഗം നിലനിർത്തിയ കൊൽക്കത്തയുടെ തന്ത്രം വിജയിക്കുമോ? പരിശോധിക്കുകയാണ് ഐപിഎൽ ടീമുകളെ പരിചയപ്പെടുത്തുന്ന ‘ഐപിഎൽ അൺലോക്ക്ഡ്’ പരമ്പരയുടെ ഏഴാം ഭാഗത്തിൽ.
2024ലെ ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (File Photo by Mahesh Kumar A./AP)
Mail This Article
×
കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ കൈവിട്ടുകളയുക – ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത ‘വ്യത്യസ്ത നീക്ക’വുമായാണ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്. അയ്യർ പോയെങ്കിലും, അജിങ്ക്യ രഹാനെ എന്ന ‘വെറ്ററൻ വണ്ടർ’ നയിക്കുന്ന സന്തുലിതമായൊരു ടീം എന്നതാണ് പുതിയ സീസണിലും ഒറ്റ നോട്ടത്തിൽ കൊൽക്കത്തയുടെ മേൽവിലാസം. അയ്യർ പോയെങ്കിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്റെ ‘ശ്രേയസ് പോയിട്ടില്ലെ’ന്നു തെളിയിക്കാൻ കൂടിയാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിൻക്യ രഹാനെ എന്നിവരുടെ കീഴിൽ കൊൽക്കത്ത പോരിനിറങ്ങുന്നത്.
English Summary:
Captain Shreyas Iyer's departure, KKR retains a strong core - analyzing the chances of KKR's Squad.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.