‘ഒരാഴ്ച തറവാട്ടിലൊന്നു നിന്നിട്ടു വരാം’ എന്നും പറഞ്ഞ് വെക്കേഷൻ‍ കാലത്ത് ബന്ധുവീട്ടിലേക്ക് നമ്മൾ എത്ര തവണ പോയിരിക്കുന്നു. പക്ഷേ തറവാട്ടിലെത്തി അവിടെയുള്ള ഒരു സ്കൂളിലേക്ക് പഠിത്തം മാറ്റേണ്ടി വന്നാലുള്ള അവസ്ഥ വന്നാലോ! സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ പിന്നെയും ഒരു വെക്കേഷൻ കാലം കാത്തിരിക്കണം, അല്ലെങ്കിൽ വീട്ടിൽനിന്ന് ആരെങ്കിലും വന്ന് തിരികെ കൊണ്ടുപോകണം. ഏറക്കുറെ അതേ അവസ്ഥയിലായിരുന്നു നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. 2024 ജൂൺ 5ന് ഒരാഴ്ചയ്ക്കെന്നും പറഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോയതാണ്, തിരികെ ഭൂമിയിലെത്താൻ 290 ദിവസം വേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം സുനിതയ്ക്കും ബുച്ചിനും ബഹിരാകാശത്തു കഴിയേണ്ടി വന്നതെന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഹീലിയം എന്ന ‘അലസ’വാതകത്തിൽ എത്തി നിൽക്കും. എങ്ങനെയാണ് ഹീലിയം ചോർച്ച സുനിതയെ ബഹിരാകാശത്തു കുടുക്കിയത്? ഏഴു ദിവസത്തെ ഗവേഷണം 290ലേക്ക് നീണ്ടപ്പോൾ ഇളയമകളുടെ ഹൈസ്കൂൾ പഠനത്തിലെ നിർണായകമായ ഒരു വർഷമാണ് താൻ ‘മിസ്’ ചെയ്തതെന്നാണ് ബുച്ച് പറഞ്ഞത്. സുനിതയാകട്ടെ വീട്ടുകാരെയും വീട്ടിലെ നായ്ക്കുട്ടിയേയും വല്ലാതെ ‘മിസ്’ ചെയ്തു. പക്ഷേ ഇത്രയും നാളിനിടയിൽ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങളിലൊന്നും ഇരുവരും ഒരു വിട്ടുവീഴ്ചയും വരുത്തിയതുമില്ല. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ പദവിയിലേക്കു വരെ സുനിതയെത്തി. അതിനിടെ സുനിതയെയും ബുച്ചിനെയും മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബഹിരാകാശത്തു തള്ളുകയായിരുന്നെന്ന നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിനും തിരികൊളുത്തി. ആകാശത്തു മാത്രമല്ല ഭൂമിയിലേയും ഇത്തരം പ്രശ്നങ്ങളെ നേരിട്ടാണ് സുനിതയും ബുച്ചും തിരിച്ചെത്തുന്നത്. എങ്ങനെയായിരുന്നു ആ മടക്കം? സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള്‍ ഗ്രാഫിക്സിലൂടെ അറിയാം. സുനിതയുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഗ്രാഫിക്സ് കാഴ്ച കാണാം.

loading
English Summary:

An Infographic Guide Explaining Step by Step How Sunita Williams, Butch Wilmore, and the NASA Crew Returned to Earth in a SpaceX Dragon Capsule.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com