ADVERTISEMENT

മീനം 1 മുതൽ മീനം 30 വരെയുള്ള ഒരു സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

അശ്വതി: വിദ്യാർഥികൾ അലസത വെടിയണം. നിസ്സാര കാര്യങ്ങൾക്കു പോലും ആഹോരാത്രം പ്രയത്നം വേണ്ടി വരും. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും. വ്യാപാര വിപണനമേഖലകളിൽ മാന്ദ്യം ഉണ്ടാകും. ഗതിവിഗതികൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങളെ അതിജീവിക്കേണ്ടതായി വരും. പണമിടപാടിൽ ജാഗ്രത വേണം

ഭരണി: കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഗൃഹത്തിന്റെ അറ്റകുറ്റ പണികൾക്ക് അധികച്ചെലവ് വരും. ഭൂമിവില്‍പനയ്ക്ക് തടസ്സമുണ്ടാകും. ദാമ്പത്യ ഐക്യതയ്ക്ക് ആത്മനിയന്ത്രണവും വിട്ടുവീഴ്ചാ മനോഭാവവും വേണ്ടി വരും. ജാമ്യം നിൽക്കുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതും അബദ്ധമാകും.

കാർത്തിക: പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാനിടവരും. എതിർപ്പുകളെ നയത്തോടെ നേരിടാനായി ശ്രമിക്കും. പുന:പരീക്ഷയിൽ വിജയശതമാനം വർധിക്കുന്നതിനാൽ ഉപരിപഠനത്തിന് ചേരുവാൻ സാധിക്കും. വിശദമായ ചർച്ചയിലൂടെ വസ്തു തർക്കം പരിഹരിക്കപ്പെടും. അതിശയോക്തി കലർന്ന സംസാരരീതിയിൽ അബദ്ധമുണ്ടാകും.

രോഹിണി: മാർഗതടസ്സങ്ങൾ നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്കു വഴിയൊരുക്കും. സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടും. മറ്റുള്ളവരുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരം നിർദേശിക്കും.

മകയിരം: സാമ്പത്തിക സ്ഥിതിയും ജീവിതഗതിയും മെച്ചപ്പെടുന്നതിനാൽ പണി ചെയ്തു വരുന്ന ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. പ്രായാധിക്യമുള്ളവരുടെയും അനുഭവജ്ഞാനമുള്ളവരുടെയും ഉപദേശങ്ങൾ സമീപഭാവിയിൽ ഗുണകരമാകും. പദ്ധതി സമർപ്പണം, പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയിക്കും. സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും.

തിരുവാതിര: അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. പ്രതിസന്ധികളെ നിഷ്പ്രയാസം അതിജീവിക്കും. സന്തുഷ്ടമായ ഗാർഹികാന്തരീക്ഷം ഉണ്ടാകും. ഈശ്വര പ്രാർഥനകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. കടം കൊടുത്ത സംഖ്യ ഗന്ധുക്കളായി തിരിച്ചു ലഭിക്കും.

പുണർതം: പ്രതികൂല അവസ്ഥകൾ തുടരുന്നതിനൊപ്പം ആകസ്മികമായി ചില നേട്ടങ്ങളും ലഭിക്കും. നിയമവിരുദ്ധമായ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറണം. മേലധികാരികളുടെ ദുഃസ്സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതായി വരും. വാക് ദോഷം വരാതെ നോക്കണം. മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് ആശ്വാസത്തിനും ആത്മാഭിമാനത്തിനും കീർത്തിക്കും വഴിയൊരുക്കും.

പൂയം: അപ്രതീക്ഷിതമായ ചെലവുകളാൽ പണം കടം വാങ്ങേണ്ടതായി വരും. കുടുംബ തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. പകർച്ചവ്യാധി പിടിപെടാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തണം. ആദ്ധ്യാത്മിക ആത്മീയ ചിന്തകളും ഈശ്വരചിന്തകളും അനാവശ്യ വിചാരങ്ങളെ അതിജീവിക്കാൻ ഉപകരിക്കും.

ആയില്യം: ദിനചര്യകളിൽ മാറ്റം വരുത്തുന്നതു വഴി ആരോഗ്യം വീണ്ടെടുക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. വിഷ ഭീതി ഉണ്ടാവാതെ സൂക്ഷിക്കണം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ബന്ധു ഗുണം ഉണ്ടാകും. തന്മയത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കും.

മകം: ആരോഗ്യ ശ്രദ്ധ നന്നായി വേണം. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവവും ഉപേക്ഷാ മനഃസ്ഥിതിയും ഉണ്ടാകും. പല കാര്യത്തിലും സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. അഹംഭാവം ഉപേക്ഷിക്കണം. ഏതൊരു കാര്യങ്ങൾക്കും കൂടുതൽ അധ്വാനവും പ്രയത്നവും യാത്രാ ക്ലേശവും പരസഹായവും വേണ്ടി വരും.

പൂരം: യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക. പെട്ടെന്നുള്ള ക്ഷോഭം ശത്രുക്കളെ സൃഷ്ടിക്കും. സുപരിചിതമായ കാര്യങ്ങൾ ആണെങ്കിലും അവലംബിക്കുവാൻ അകാരണ തടസ്സങ്ങൾ ഉണ്ടാകും. വിദ്യാർഥികൾ ആത്മാർഥമായി പഠനകാര്യങ്ങളിൽ മുഴുകണം.

ഉത്രം: ദുർവ്യയം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. ഗുരുജനാഭിപ്രായങ്ങളെ വക വെയ്ക്കാതെ സ്വയം ചെന്നിറങ്ങുന്ന കാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം. അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. വാക്കുകളിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

അത്തം: നിസ്സാര കാര്യങ്ങൾക്കുപോലും വെപ്രാളവും പരിഭ്രമവും പ്രകടിപ്പിക്കും. മനസ്സിൽ അശുഭ ചിന്തകൾ നിറയും കർമരംഗത്ത് അലസത വരാതെ നോക്കണം. മേലധികാരികളോട് വാക്ക് തർക്കത്തിന് പോവരുത്. ദമ്പതികൾ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടു വീഴ്ചാ മനോഭാവം കൈക്കൊള്ളണം. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം.

ചിത്തിര: പണമിടപാട് രംഗത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹത്തിൽ ബന്ധു ജനങ്ങളുടെ സമാഗമം ഉണ്ടാകും. പൊതുജനങ്ങളിൽ നിന്നും അംഗീകാരം ലഭിക്കും. തീർഥയാത്രയ്ക്ക് അവസരം സംജാതമാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. ധാർമിക ചിന്തകൾക്ക് പ്രാധാന്യം നൽകി ചെയ്യുന്ന കർമങ്ങൾ എല്ലാം ശുഭസമാപ്തി കൈവരും.

ചോതി: സന്താനങ്ങളുമായി ഒത്തുചേരാനും ഒന്നിച്ചു താമസിക്കുവാനുമുള്ള അവസരം ലഭിക്കും. ഉദ്യോഗാർഥികൾക്ക് തൊഴിലന്വേഷണത്തിന് അനുയോജ്യ സമയമാണ്. ശരിയാംവണ്ണം ആലോചിച്ചതിനു ശേഷമേ ഏതൊരു കാര്യത്തിനും ഇറങ്ങിത്തിരിക്കാവൂ. വിവാഹകാര്യങ്ങളിൽ അന്വേഷണം വന്നുകൊണ്ടിരിക്കും. ഗൃഹത്തിലെ സുഖസൗകര്യങ്ങൾ കൂടും.

വിശാഖം: തീരുമാനമെടുക്കുന്നതിൽ മനക്കരുത്ത് കാട്ടും. മാതാപിതാക്കളിൽ നിന്ന് നിർലോഭമായ സഹായവും സഹകരണവും ലഭിക്കും. തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ മനോവിഷമം ഉണ്ടാക്കും. ധനം കടം കൊടുത്താൽ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.

അനിഴം: പ്രത്യേക കാരണങ്ങൾ ഇല്ലാതെ മാനസിക പിരിമുറുക്കം വർധിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കാൻ കൂടുതൽ സമയം ജപം ചെയ്യുക. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും കർമരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഗൃഹനിർമാണത്തിൽ തടസ്സങ്ങൾ നേരിടും. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം.

തൃക്കേട്ട: പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക. അടുത്ത ചില സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാനും അത് വിരോധത്തിന് ഇടയാക്കുമെന്നതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. യാത്രകൾ കഴിവതും കുറയ്ക്കണം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.

മൂലം: എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. പൊതു പ്രവർത്തകർ അനാവശ്യ ആരോപണങ്ങൾ മൂലം വിഷമിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ചകൾ ചെയ്യുക. പണമിടപാടിൽ ജാഗ്രത വേണം. ആഡംബരം കുറയ്ക്കണം.

പൂരാടം: അകാരണമായ തടസ്സങ്ങൾ, തെറ്റിദ്ധാരണകൾ, നേത്രരോഗം മുതലായവയ്ക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ കലഹം ഉണ്ടാവാതെ നോക്കണം. എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറണം. സഹായികളായി നിന്നവരോട് രമ്യതയിൽ പെരുമാറുക അല്ലെങ്കിൽ അവരും ശത്രുക്കളാകാന്‍ ഇടയായേക്കും.

ഉത്രാടം: സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാധ്യമാകും. അനാവശ്യ സംസാരം ഒഴിവാക്കണം. ക്ഷിപ്രകോപം പല അനിഷ്ടങ്ങൾക്കും ഇടവരുത്തും. ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും വാക്കുകളിൽ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം ആരോഗ്യ ശ്രദ്ധ വേണം. ഈശ്വര പ്രാർഥനകളാൽ ആപൽ ഘട്ടങ്ങൾ തരണം ചെയ്യും.

തിരുവോണം: ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നു ചേരും. സാമ്പത്തിക ഭദ്രതയും കുടുംബാഭിവൃദ്ധിയും കാണുന്നു. ഗൃഹനിർമാണം നടക്കും. പൈതൃക സ്വത്തുക്കൾ കൈവരിക്കാൻ ഇടവരും. ചിട്ടിയിൽ നിന്നും ധനം ലാഭിക്കാം. സർക്കാർ സഹായങ്ങളുടെ ലഭ്യതയും കാണുന്നു. പൊതുജനോപകാരപ്രദങ്ങളായ കാര്യങ്ങളോ സേവനങ്ങളോ ചെയ്യേണ്ടതായി വരും.

അവിട്ടം: സങ്കീർണമായ പ്രശ്നങ്ങളെ ലളിതമായി പരിഹരിക്കും. വിമർശനങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കും. വ്യക്തിത്ത്വവികസനത്തിന് തയാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ഈശ്വര പ്രാർഥനകളാലും ഏകാഗ്രത ചിന്തകളാലും ഉപരിപഠനം പൂർത്തിയാക്കും.

ചതയം: പൊതു പ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ്പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം. എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യണം.

പൂരൂരുട്ടാതി: അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. ചില ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർധിപ്പിക്കാൻ ശ്രമിക്കണം. വാഹനം, അഗ്നി ഇവ മൂലം അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. അനുഭവജ്ഞാനമുള്ളവരുടെ നിർദേശം സ്വീകരിക്കാതെ ബൃഹത് പദ്ധതിയിൽ പണം മുടക്കരുത്. വാഗ്വാദങ്ങളിൽ നിന്നും പിൻമാറുകയാണ് നല്ലത്.

ഉത്തൃട്ടാതി: വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം വർധിക്കും. പഠിച്ച വിഷയങ്ങളാണെങ്കിലും പ്രകടിപ്പിക്കുവാൻ സാധിക്കുകയില്ല. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടുപോകും. ദുഷ്ടജനസംസർഗത്തിൽ നിന്നും യുക്തിപൂർവം പിന്മാറുകയാണ് ഭാവിയിലേക്ക് നല്ലത്.

രേവതി:ചെലവിനങ്ങളിൽ നിയന്ത്രണം വേണം. വരവും ചെലവും പൊരുത്തപ്പെട്ടു പോകാൻ വളരെ പ്രയാസപ്പെടും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. ആരേയും അമിതമായി വിശ്വസിക്കരുത്. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കണം. സന്താനങ്ങളുടെ കാര്യത്തിലും ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്

ജ്യോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256

English Summary:

Monthly horoscope in Meenam 1200 by Prabha Seena. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com