ഹായ്, മാംഗോ ജ്യൂസ്! ഇന്നാ പിടിച്ചോ നിന്റെ മൊബൈൽ ഫോൺ: കുരങ്ങന്റെ കുസൃതി വൈറൽ

Mail This Article
സാധനങ്ങള്‍ തട്ടിപ്പറിക്കാൻ മിടുക്കരാണ് കുരങ്ങന്മാർ. ഫോൺ, പഴ്സ് എന്നിങ്ങനെ വിലപിടിപ്പുള്ള സാധനങ്ങൾ എടുത്ത് മരത്തിൽ കയറിയാൽ തിരിച്ചുകിട്ടുക പ്രയാസമാണ്. ചിലർ പണ്ടത്തെ കഥകളിൽ പറയുന്നതുപോലെ കുരങ്ങന്റെ കൈയിലുള്ള സാധനങ്ങൾ തിരിച്ചുപിടിക്കാൻ മറ്റൊരു സാധനം എറിഞ്ഞുകൊടുക്കുന്ന ശൈലി പ്രയോഗിക്കാറുണ്ട്. ചില സമയങ്ങളിൽ അത് വിജയിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വൃന്ദാവനില്‍ അങ്ങനെയൊരു സംഭവം ഉണ്ടായി.
യുവാവിന്റെ കൈയിലുണ്ടായിരുന്ന സാംസങ് എസ് 25 അൾട്രാ ഫോൺ തട്ടിയെടുത്ത കുരങ്ങൻ കെട്ടിടത്തിനു മുകളിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു. തിരിച്ചുതരുമെന്ന പ്രതീക്ഷയിൽ നോക്കിനിന്നെങ്കിലും രക്ഷയില്ല. പിന്നീട് ഒരാൾ മാംഗോ ജ്യൂസിന്റെ പാക്കറ്റ് എറിഞ്ഞുകൊടുത്തു. അത് കിട്ടിയതോടെ കുരങ്ങൻ കൈയിലുള്ള ഫോൺ താഴേക്കിടുകയായിരുന്നു. നിരവധിപ്പേരാണ് വിഡിയോ കണ്ടത്. വൃന്ദാവനിലെ ഗ്യാങ്‌സ്റ്റർ എന്നാണ് ചിലർ കുരങ്ങനെ വിശേഷിപ്പിച്ചത്.