ADVERTISEMENT

മലപ്പുറം പൊന്നാനിയിലാണ് സൈനുലിന്റെയും കുടുംബത്തിന്റെയും പുതിയവീട്. കടുംനിറങ്ങൾ ഒഴിവാക്കി പകരം എർത്തി നിറങ്ങളുടെ സമ്മേളനമാണ് പുറംകാഴ്ചയുടെ ഹൈലൈറ്റ്. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരകളും ഇടയിൽ ഫ്ലാറ്റ് റൂഫും നൽകി. ബ്രിക്ക് ക്ളാഡിങ്ങാണ് മുൻവശത്തെ ഭിത്തിയിലെ താരം. ഇതിനൊപ്പം കോൺക്രീറ്റ് ടെക്സ്ചർ, ഗ്ലാസ് എന്നിവയുമുണ്ട്.

ponnani-home-night

ഗെയ്റ്റിൽ കോബിൽ സ്‌റ്റോണും ഡ്രൈവ് വേയിൽ ബാംഗ്ലൂർ സ്‌റ്റോണും ഗ്രാസും ഇടകലർത്തി ലാൻഡ്സ്കേപ് ഒരുക്കി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. 3500 ചതുരശ്രയടിയാണ് വിസ്തീർണം.

ponnani-home-dine

അകത്തേക്ക് പ്രവേശിക്കുമ്പോൾ ഫോർമൽ- ഫാമിലി ലിവിങ്, ഡൈനിങ് ഏരിയകൾ ഡബിൾ ഹൈറ്റ് ഹാളിന്റെ ഭാഗമാണ്. അതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു. പുറംകാഴ്ചയ്ക്ക് വിരുദ്ധമായി വർണാഭമായാണ് ഫോർമൽ ലിവിങ് ഒരുക്കിയത്. ബഹുവർണത്തിലുള്ള മിനി ഗ്ലാസ് ജാലകങ്ങളാണ് ആകർഷണം.

ponnani-home-living

ഡൈനിങ്ങിനോട് ചേർന്നുള്ള സ്‌കൈലൈറ്റ് ഏരിയയാണ് പ്രധാന കൗതുകം. ഡബിൾഹൈറ്റിലുള്ള ഇവിടെ ഒരുഭിത്തി സിമന്റ് ഫിനിഷിലും മറ്റേത് ബ്രിക്ക് ക്ലാഡിങ്ങിലും ഒരുക്കി. ഒരു കൺസോൾ ടേബിളും ഇൻഡോർ ചെടികളും ഇവിടെ നൽകി. ദിവസത്തിന്റെ പല സമയങ്ങളിൽ വെയിൽവട്ടങ്ങൾ ഇവിടെ പതിക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്.

ponnani-home-court

WPC+ പെയിന്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് ഏരിയയും ഇവിടെയുണ്ട്. മൊറോക്കൻ ടൈലുകൾ ബാക്ക്സ്പ്ലാഷ് ഏരിയ ഹൈലൈറ്റ് ചെയ്യുന്നു.

ponnani-home-kitchen

ലളിതസുന്ദരമായാണ് കിടപ്പുമുറികൾ. ഹെഡ്‌റെസ്റ്റ് ഏരിയയിൽ വ്യത്യസ്ത നിറത്തിലുള്ള അപ്ഹോൾസ്റ്ററി നൽകി.

ponnani-home-bed

ഡബിൾ ഹൈറ്റാണ് വീടിന്റെ ആത്മാവ് എന്നുപറഞ്ഞല്ലോ. മുകൾനിലയിൽ പ്രകാശം സമൃദ്ധമായി ലഭിക്കാൻ എംഎസ് ഗ്രില്ലിൽ ഗ്ലാസ് നൽകി. മുകൾനിലയാകെ ഒഴുകി നടക്കുകയാണ് സ്‌റ്റെയർ.

ponnani-home-upper

കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു. പ്രധാന മേൽക്കൂരയിൽ കോൺക്രീറ്റ് ഒഴിവാക്കി, ഡബിൾ ഹൈറ്റ് നൽകിയതിനാൽ ഉള്ളിൽ ചൂട് താരതമ്യേന കുറവാണ്.

ponnani-home-stair

Project facts

Location- Ponnani

Plot- 30 cent

Area- 3500 Sq.ft

Owner- Zainul Alif

Architect- Sadique

Brick & Stone, Ponnani

Y.C- 2024

English Summary:

Tropical Fusion House with Spacious Interiors- Veedu Magazine Malayalam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com