ADVERTISEMENT

പോർട്ട്‌ലീഷ് ∙ ബാങ്കിങ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലൻഡ് (BPFI) സംഘടിപ്പിച്ച യൂറോപ്യൻ മണി ക്വിസ് മത്സരത്തിൽ റിഷേൽ ട്രീസ അലക്സാണ്ടർ, ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി. അയർലൻഡിലെ വിവിധ സ്‌കൂളുകളിൽ നിന്നും 1200 ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് പോർട്ട്‌ലീഷിലെ സ്കോയിൽ ക്രിയോസ്റ്റ് റിയിലെ മൂന്നാം വർഷ വിദ്യാർഥിനികളായ ഇരുവരും വിജയികളായത്.

13-15 വയസ്സ് വരെയുള്ള കുട്ടികളിൽ സാമ്പത്തിക സാക്ഷരതയും അവബോധവും വളർത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും BPFI ഓൺലൈനായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലാണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മെയ്‌ മാസത്തിൽ ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ ഫൈനലിൽ അയർലൻഡിനെ പ്രതിനിധീകരിക്കാനുള്ള സുവർണ്ണാവസരവും റിഷേലിന്റെ ടീമിന് കൈവന്നിരിക്കുകയാണ്.

പോർട്ട്‌ലീഷിലെ മലയാളികൾക്ക് അഭിമാനമായി മാറിയ റിഷേൽ, മേരിബറോ വില്ലേജിൽ താമസിക്കുന്ന രാജേഷ് അലക്സാണ്ടറിന്റെയും ലിൻഡ രാജേഷിന്റെയും മകളാണ്. ഏകസഹോദരൻ റിഹാൻ സെന്റ് മേരീസ് സിബിഎസിൽ അഞ്ചാം വർഷ വിദ്യാർഥിയാണ് .

English Summary:

Richelle Teresa Alexander and Jodi Komolafe win first place in European Money Quiz competition

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com