‘ഇനി മുതൽ ഈ സമയം ഉറക്കം വേണ്ട’; ‘നീറ്റി’ന് എങ്ങനെ പഠിക്കണം, എന്തെല്ലാം ശ്രദ്ധിക്കണം, പരീക്ഷയ്ക്കു മുൻപ് ഓർക്കേണ്ടത്?

Mail This Article
മേയ് 4ന് ഇന്ത്യയൊട്ടാകെ നീറ്റ് (NEET- National Eligibility cum Entrance Test) പരീക്ഷയ്ക്കായി ഒരുങ്ങുമ്പോൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ആശങ്കയാണ്. മാസങ്ങളും വർഷങ്ങളുമായി നടത്തുന്ന പഠനവും പരിശീലനവും വിജയത്തിൽ എത്തുമോ എന്ന ആശങ്ക. ഇത്തരത്തിൽ മാസങ്ങളുടെ പഠനവും പരിശീലനവും കൃത്യമായി കോർത്തിണക്കി 22 ലക്ഷത്തിൽപരം കുട്ടികളാണ് 2025ൽ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങിയിരിക്കുന്നത്. മേയ് നാലിന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ ഇന്ത്യയിലും വിദേശത്തുമായി ഓഫ്‌ലൈൻ രീതിയിലാണ് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നടത്തപ്പെടുന്നത്. അവസാനഘട്ട തയാറെടുപ്പുകൾക്കുള്ള സമയമാണ് ഇനി മുന്നിൽ. നീറ്റ് പരീക്ഷ എന്നും വലിയ ചർച്ചാവിഷയമാണ്. വാർത്തകളിലും അതു നിറയാറുണ്ട്. വസ്ത്രധാരണത്തിൽ പോലും വേണം ശ്രദ്ധ. എന്നാൽ യഥാര്‍ഥത്തിൽ ഈ ആശങ്കയുടെ സാഹചര്യമുണ്ടോ? നീറ്റ് പരീക്ഷയോട് അടുക്കുന്ന ദിവസങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ പഠനത്തിൽ ശ്രദ്ധിക്കണം? പരീക്ഷ എഴുതുമ്പോൾ കുട്ടികൾ സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്തെല്ലാമാണ്? ചോദ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? പഠനവും പരിശീലനവും എങ്ങനെയായിരിക്കണം? പരീക്ഷയ്ക്കു പോകുമ്പോൾ കൈയിൽ കരുതേണ്ട രേഖകൾ എന്തെല്ലാമാണ്? വസ്ത്രധാരണത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? നീറ്റ് പരീക്ഷയെക്കുറിച്ച് എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി നൽകുകയാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ പബ്ലിക് റിലേഷൻസ് ജനറൽ മാനേജറും നീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലീഡ് കൺസൽട്ടന്റുമായ ശിവകുമാർ ഇ.പി.