ADVERTISEMENT

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും ഏപ്രിൽ ഏഴ് ലോകാരോഗ്യദിനമായി ആചരിക്കുന്നു. ഓരോ വർഷവും പ്രത്യേക ആരോഗ്യപ്രശ്നങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് ദിനാചരണം നടത്തുന്നത്. രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കുക, ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, ആരോഗ്യസംവിധാനങ്ങളും സൗഖ്യവും മെച്ചപ്പെടുത്താൻ ഗവൺമെന്റുകളെയും സംഘടനകളെയും ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ദിവസത്തിന്റെ പ്രധാനഭാഗമത്രയും ജോലി സ്ഥലത്ത് ചെലവിടുന്നവരാണ് മിക്കവരും. ജോലിസ്ഥലത്തെ ശീലങ്ങൾ അതുകൊണ്ടുതന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ഭക്ഷണം, സ്ക്രീൻടൈം തുടങ്ങി ജോലിസ്ഥലത്ത് വരുത്തുന്ന മാറ്റങ്ങൾ പോലും ആരോഗ്യത്തെയും സൗഖ്യത്തെയും വലിയ അളവിൽ സ്വാധീനിക്കുന്നു. ജോലിസ്ഥലത്തും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില നുറുങ്ങുകൾ എന്തൊക്കെ എന്നറിയാം. 

∙ ശരിയായി ഇരിക്കാം
ദീർഘനേരമുള്ള ഇരിപ്പ് നട്ടെല്ലിനും പേശികൾക്കും ആയാസം ഉണ്ടാക്കും. ബാക്ക് സപ്പോർട്ടുള്ള കസേരകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. കംപ്യൂട്ടർ സ്ക്രീൻ കണ്ണുകൾക്ക് നേരെ ആയിരിക്കാൻ ശ്രദ്ധിക്കാം. കാൽപാദങ്ങൾ തറയിൽ അമർത്തി വയ്ക്കാം. ശരിയായ നില (posture) യിൽ ഇരുന്നാൽ നടുവേദന, ക്ഷീണം, എല്ലുകളുടെയും പേശികളുടെയും പ്രശ്നങ്ങൾ ഇവ കുറയും. പകൽ മുഴുവൻ നിവർന്നിരിക്കാൻ ശ്രദ്ധിക്കാം. 

Representative Image. Photo Credit : Ahmet Misirligul / Shutterstock.com
Representative Image. Photo Credit : Ahmet Misirligul / Shutterstock.com

∙ ഇടവേളകളെടുക്കാം
ദീർഘനേരമുള്ള ഇരിപ്പ്, പൊണ്ണത്തടി, ഹൃദ്രോഗം, രക്തയോട്ടക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഓരോ അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റു നിൽക്കാം. അല്ലെങ്കിൽ സ്ട്രെച്ച് ചെയ്യുകയോ ഓഫിസിനുള്ളിൽ നടക്കുകയോ ചെയ്യാം. ചെറു ചലനങ്ങൾ പോലും രക്തചംക്രമണം വർധിപ്പിക്കുകയും ഊർജമേകുകയും ക്ഷീണമകറ്റുകയും ചെയ്യും. ദിവസം മുഴുവൻ ഇത്തരത്തിൽ ഇടവേളകൾ എടുക്കുന്നത് നല്ലതാണ്. 

∙ വെള്ളം കുടിക്കാം
തലവേദന, ക്ഷീണം, തളർച്ച, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുക തുടങ്ങിയവയ്ക്ക് നിർജലീകരണം കാരണമാകും. ഒരു വെള്ളക്കുപ്പി മേശപ്പുറത്ത് വച്ച് ഇടയ്ക്കിടെ വെള്ളം കുടിക്കാം. ദിവസം 6 മുതൽ 8 ഗ്ലാസ്സ് വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം. ഹെർബൽ ടീ, പഴങ്ങളായ ഓറഞ്ച്, സാലഡ് വെള്ളരി ഇവയും ജലാംശം നിലനിർത്താൻ സഹായിക്കും. കഫീൻ അധികം ശരീരത്തിലെത്താതെ ശ്രദ്ധിക്കാം. കാരണം ഇത് നിർജലീകരണത്തിനും ഊർജനില കുറയാനും കാരണമാകും. 

Image Credit: Tatiana Bralnina/shutterstock
Image Credit: Tatiana Bralnina/shutterstock

∙ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാം
ചിപ്സ്, കുക്കീസ് ഇവയൊക്കെ കഴിക്കുന്നതിനു പകരം നട്സ്, പഴങ്ങൾ, യോഗർട്ട്, വറുത്ത കടല തുടങ്ങിയവ കഴിക്കാം. ഇത് ഊർജം നിലനിർത്താന്‍ സഹായിക്കുന്നതോടൊപ്പം ഏറെ േനരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണം ഒഴിവാക്കാതിരിക്കണം. അതുപോലെ വീട്ടിൽ ഉണ്ടാക്കിയ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം. 

∙ നിയന്ത്രിക്കാം സ്ക്രീൻ ടൈം
ദിവസം മുഴുവൻ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് ആയാസം ഉണ്ടാക്കുകയും തലവേദനയ്ക്കും കണ്ണുകൾ വരളുന്നതിനും കാരണമാകുകയും ചെയ്യും. 20:20:20 റൂൾ പിന്തുടരുന്നത് നല്ലതാണ്. ഓരോ ഇരുപതു മിനിറ്റിലും 20 അടി അകലെയുള്ള ഏതെങ്കിലും വസ്തുവിലേക്ക് ഇരുപതു സെക്കന്റ് നോക്കുക. സ്ക്രീനിന്റെ വെളിച്ചം അഡ്ജസ്റ്റ് ചെയ്യുക. ഒപ്പം ഗ്ലെയർ കുറയ്ക്കാൻ സ്ക്രീനിന്റെ പൊസിഷൻ ശരിയാക്കുക. കണ്ണിന് ആയാസം ഉണ്ടാകാതിരിക്കാൻ കണ്ണുകൾ ഇടയ്ക്കിടെ ചിമ്മുന്നതും നല്ലതാണ്. 

Representative Image. Photo Credit : Mapodile / iStockPhoto.com
Representative Image. Photo Credit : Mapodile / iStockPhoto.com

∙ ശ്വസനവ്യായാമം പരിശീലിക്കാം
ജോലിസമ്മർദം ഒഴിവാക്കാനാവാത്തതാണ്. അതിനെ നിയന്ത്രിക്കുക എന്നതാണ് പ്രധാനം. ഇടയ്ക്ക് ദീർഘശ്വാസം എടുക്കുകയോ മൈൻഡ്ഫുൾനെസ്, ധ്യാനം ഇവ പരിശീലിക്കുകയോ ചെയ്യുന്നത് ഗുണകരമാണ്. ഇത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും മനസ്സിനെ ശാന്തമാക്കാനും ഫോക്കസ് മെച്ചപ്പെടുത്താനും വൈകാരിക സന്തുലനം നിലനിർത്താനും സഹായിക്കും. 

∙ വൃത്തിയായും ചിട്ടയായും സൂക്ഷിക്കാം
അടുക്കും ചിട്ടയും ഇല്ലാത്ത മേശ മാനസികമായും അടുക്കില്ലാത്ത അവസ്ഥയ്ക്ക് കാരണമാകും. വൃത്തിയുള്ള വർക്ക് സ്പേസ് സ്ട്രെസ്സ് കുറയ്ക്കുകയും ഫലപ്രാപ്തി കൂട്ടുകയും ശ്രദ്ധ പതറാതിരിക്കാൻ സഹായിക്കുകയും ചെയ്യും. എല്ലാ ദിവസവും മേശ തുടച്ചു വൃത്തിയാക്കുക. മേശപ്പുറത്തു ഒരു ചെടി വയ്ക്കുന്നത് മനസ്സിനെ ശാന്തമാക്കാനും മനോനില മെച്ചപ്പെടുത്താനും സഹായിക്കും. എല്ലാ ദിവസവും ഈ കാര്യങ്ങൾ പിന്തുടർന്നാൽ ജോലിസ്ഥലത്തും ആരോഗ്യം നിലനിർ‍ത്താൻ സാധിക്കും.

English Summary:

World Health Day: 7 Simple Steps to a Healthier, Happier You at Work. Boost Productivity & Wellbeing, Simple Workplace Health Tips for World Health Day.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com