ബഹ്‌റൈൻ നവകേരളയുടെ ദുരിതാശ്വാസ ഫണ്ട് കൈമാറി

Mail This Article
മനാമ ∙ വയനാട്ടിലെ ദുരിതബാധിതർക്ക് ബഹ്‌റൈൻ നവകേരള സമാഹരിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബഹ്‌റൈൻ നവകേരള പ്രസിഡന്റ് എൻ.കെ. ജയനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് ആവളയും ചേർന്ന് റവന്യൂ മന്ത്രി കെ. രാജന് തുക കൈമാറി.
ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, എംപിമാരായ പി.പി. സുനീർ, പി. സന്തോഷ് കുമാർ, മുൻ നാദാപുരം എംഎൽഎ സത്യൻ മൊകേരി, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് എന്നിവർ പങ്കെടുത്തു.
സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം സ്വന്തമായി വീട് നിർമിച്ചു നൽകാനുള്ള സാധ്യത ഇല്ലാത്തതിനാലാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് ഭാരവാഹികൾ അറിയിച്ചു.