ADVERTISEMENT

കുഞ്ഞ് അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ദിയയുടെ ബേബി മൂൺ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

കടലിന്റെ പശ്ചാത്തലത്തിലുള്ളതാണ് ദിയയുടെ മനോഹര ചിത്രങ്ങൾ. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറിൽ കൈവച്ച് ‘മർമേഡ് ലുക്കി’ലാണ് ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. സിംപിൾ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. റിങ് കമ്മലും ബ്രേസ്‌ലറ്റും മാത്രമാണ് ആക്സസറീസ്. വേവി ഹെയർ സ്റ്റൈൽ.

പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. കുഞ്ഞിനെ കാണാൻ കൊതിയായി എന്നാണ്  പലരും കമന്റ് ചെയ്തത്. ‘മത്സ്യകന്യകയെ പോലെ ഒരു അമ്മ’ എന്നും ചിലർ കമന്റ് ചെയ്തു. പെൺകുഞ്ഞായിരിക്കും. ഇനിയുള്ള നിങ്ങളുടെ യാത്രയില്‍ അവൾകൂടിയുണ്ടായിരിക്കും. ദിയയ്ക്കും അശ്വിനും എല്ലാവിധ ആശംസകളും നേരുന്നു എന്നിങ്ങനെയും പലരും കമന്റ് ചെയ്തു

English Summary:

Diya Krishna's Magical "Baby Moon" Photoshoot: A Mermaid's Embrace

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com