ഫ്രീസ്റ്റൈൽ ഗ്രാൻസ്‌ലാം ക്ലാസിക് ചെസിൽ കാൾസനു കിരീടം; ഫൈനലിൽ ഹികാരു നകാമുറയെ തോൽപിച്ചു

Mail This Article
പാരിസ് ∙ ഫ്രീസ്റ്റൈൽ ഗ്രാൻസ്‌ലാം ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനു ജയം. ഫൈനലിൽ അമേരിക്കയുടെ ഹികാരു നകാമുറയെ തോൽപിച്ചു. കാൾസനു സമ്മാനത്തുകയായി രണ്ടുലക്ഷം യുഎസ് ഡോളർ ലഭിക്കും. ക്ലാസിക്കൽ, റാപിഡ്, ചെസ് 960 ഫോർമാറ്റുകളെ സമന്വയിപ്പിക്കുന്നതാണ് ഫ്രീസ്റ്റൈൽ ഗ്രാൻസ്‌ലാം. (ചെസിലെ കംപ്യൂട്ടർ പഠനങ്ങളുടെ സ്വാധീനം ഒഴിവാക്കാൻ ആദ്യകളങ്ങളിലെ കരുക്കളെ മാറ്റി വിന്യസിച്ചുള്ള കളിയാണ് ചെസ് 960 അഥവാ ഫിഷർ റാൻഡം ചെസ്).
ജർമനിയിലെ വെയ്സൻഹോസിൽ നടന്ന ആദ്യ ഗ്രാൻസ്‌ലാമിൽ മാഗ്നസ് മൂന്നാമതായിരുന്നു. വിൻസന്റ് കെയ്മർക്കായിരുന്നു അവിടെ വിജയം. എന്നാൽ പാരിസ് ഗ്രാൻസ്‌ലാമിൽ കെയ്മർ നാലാമതായി. ഫാബിയാനോ കരുവാനയ്ക്കാണ് മൂന്നാം സ്ഥാനം. പങ്കെടുത്ത 4 ഇന്ത്യക്കാരിൽ അർജുൻ എരിഗെയ്സിയുടേതായിരുന്നു മികച്ച പ്രകടനം.
എരിഗെയ്സി അഞ്ചാം സ്ഥാനത്തു വന്നു. ലോക ചാംപ്യൻ ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവർ പ്രകടനത്തിൽ പിന്നിലായി.