തമിഴ്നാട്ടിലെ വെള്ളം പോലെ കേരളത്തിനു വിലപിടിച്ചതാണ് ഭൂമി. ഒരു തുണ്ടുഭൂമിയുടെ പേരില്‍ വർഷങ്ങളെടുത്തിട്ടും തീർക്കാനാവാത്ത തർക്കങ്ങൾ ഉണ്ടാവുന്നത് കണ്ടിട്ടില്ലേ. അത്രയും മൂല്യമാണ് മണ്ണിനു മലയാളികൾ നൽകുന്നത്. ഭൂമി റജിസ്ട്രേഷൻ നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ ഏറെ കണ്ടെങ്കിലും ഈ വിഷയത്തിൽ ആഴത്തിലുള്ള ചർച്ചകൾ കുറവാണ്. പണ്ടൊക്കെ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വലിയൊരു പ്രക്രിയയായിരുന്നു ഭൂമി റജിസ്ട്രേഷൻ. ഇതിനായി പല പല ഓഫിസുകളിലെത്തി ഒട്ടേറെ രേഖകളുടെ പകർപ്പെടുത്തും വായിച്ചും ഒത്തുനോക്കിയും ദിവസങ്ങൾ വേണ്ടിയിരുന്നു ഒരു ആധാരം റജിസ്റ്റർ ചെയ്യാൻ. എന്നാൽ ഇപ്പോഴാവട്ടെ വെറും മൂന്നു ദിവസം മതി നടപടികൾ പൂർത്തീകരിക്കാൻ. നടപടികൾ ഓൺലൈനായി മാറിയതോടെ ഓഫിസിൽ നേരിട്ടു പോകാതെ പോലും റജിസ്റ്റർ ചെയ്യാനാവും. ഭൂമി റജിസ്ട്രേഷനിൽ അത്രയേറെ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി റജിസ്ട്രേഷന്റെ പേരിൽ തട്ടിപ്പിലും ചതിയിലുമെല്ലാം ആളുകൾ വീഴാറുണ്ട്. റജിസ്ട്രേഷൻ ഓൺലൈനിലൂടെ നടന്നാൽ കൂടുതൽ തട്ടിപ്പിനു വഴിയൊരുക്കുമോ എന്നും ആശങ്കപ്പെടുന്നവരുമുണ്ട്.

loading
English Summary:

The New Online Land Registration Process in Kerala: Steps for Safe and Efficient Property Registration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com