ADVERTISEMENT

ദിവസവും പച്ചക്കറികളും പഴങ്ങളും മറ്റും അരിയാനും വൃത്തിയാക്കി എടുക്കാനും ബുദ്ധിമുട്ടുണ്ടോ? പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന ജോലിയാണ് ഇവ അരിഞ്ഞു തയ്യാറാക്കുക എന്നത്. എന്നാല്‍, ദിവസവും അടുക്കളയില്‍ ആവശ്യമുള്ള ചില പച്ചക്കറികള്‍ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാന്‍ ചില സൂത്രപ്പണികള്‍ കണ്ടാലോ? 

പച്ചമുളക്

പച്ചമുളക് കൈകൊണ്ട് അരിഞ്ഞെടുക്കുമ്പോള്‍ കൈ എരിയാറുണ്ടോ? കട്ടിംഗ് ബോര്‍ഡില്‍ വച്ച് അരിയുന്നതിനേക്കാള്‍ ഏറ്റവും എളുപ്പമുള്ള വഴി, കത്രിക ഉപയോഗിക്കുക എന്നതാണ്. 

പൈനാപ്പിൾ

പൈനാപ്പിളിന്‍റെ മുകൾഭാഗവും അടിഭാഗവും ആദ്യം നീക്കം ചെയ്യണം. ഇനി പുറത്തെ കട്ടിയുള്ള തൊലി നീക്കം ചെയ്യുക. ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ, പൈനാപ്പിൾ ഏത് വലുപ്പത്തിലോ ആകൃതിയിലോ മുറിച്ച് ആസ്വദിക്കാം.

വെളുത്തുള്ളി

ഇനി വെളുത്തുള്ളി ഓരോന്നായി അരിഞ്ഞു സമയം കളയേണ്ട ആവശ്യമില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ വെളുത്തുള്ളി ശരിയാക്കി എടുക്കാന്‍ നല്ലൊരു വഴിയുണ്ട്. ഒരു വെളുത്തുള്ളി മുഴുവനായി എടുത്ത് അതിന്റെ മുകൾ ഭാഗം അരിഞ്ഞു കളയുക. ശേഷം ഒരു പ്ലാസ്റ്റിക് കവറിലോ പ്ലേറ്റിലോ വച്ച് മൈക്രോവേവിൽ ഒരു 20 സെക്കൻഡ് ചൂടാക്കുക. പിന്നെ പുറത്തെടുത്ത് ചൂടു പോയതിന് ശേഷം തൊലി പൊളിക്കുക. പെട്ടന്ന് തന്നെ കയ്യിൽ തൊലി കിട്ടും. 

ഉള്ളി

ഉള്ളി ചെറുതായി അരിഞ്ഞെടുക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. അതിനായി ആദ്യം ഉള്ളിയുടെ വാല്‍ഭാഗം മുറിച്ചു കളയുക. എന്നിട്ട്, ഉള്ളിയുടെ മുകള്‍ വശത്ത് നിന്നും താഴേക്ക് ലംബമായി കത്തികൊണ്ട് മുറിക്കുക. പിന്നീട് ഇത് 90 ഡിഗ്രിയില്‍ കിടത്തി വച്ച് വീണ്ടും മുറിക്കുക.  ആദ്യം അല്‍പ്പം ബുദ്ധിമുട്ട് തോന്നുമെങ്കിലും, കുറച്ചു കഴിയുമ്പോള്‍ സെക്കന്‍ഡുകള്‍ കൊണ്ട് ഉള്ളി അരിഞ്ഞെടുക്കാന്‍ ഈ രീതി സഹായിക്കും. 

കോളിഫ്ളവർ

കോളിഫ്ളവർ രണ്ടായി മുറിക്കുക. പിന്നീട് അതിൽ നിന്ന് തണ്ട് നീക്കം ചെയ്യുക. തണ്ട് നീക്കം ചെയ്തുകഴിഞ്ഞാൽ ഓരോ ഭാഗങ്ങളും പെട്ടെന്ന് വേർതിരിച്ചെടുക്കാൻ കഴിയും. 

ക്യാപ്സിക്കം

ക്യാപ്സിക്കത്തിന്‍റെ മുകളിലും താഴെയും ഉള്ള ഭാഗങ്ങള്‍ മുറിച്ച് നീക്കം ചെയ്യുക. ഇനി ഉള്ളിലുള്ള വിത്തുകൾ എളുപ്പത്തില്‍ പുറത്തെടുക്കാം. അത് നീക്കംചെയ്ത് കഴിഞ്ഞാൽ, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുറിക്കുക.

മല്ലിയില, പുതിനയില

പിസ കട്ടര്‍ ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് മല്ലിയിലയും പുതിനയിലയും പോലുള്ളവ എളുപ്പത്തില്‍ അരിഞ്ഞെടുക്കാം.

കാബേജ്

കാബേജ് എളുപ്പത്തില്‍ അരിയാനും വഴിയുണ്ട്. കാബേജ് നടുവേ മുറിക്കുക. ഓരോ ഭാഗവും എടുത്ത് നടുവിലെ തണ്ട് കളയുക. വീണ്ടും നടുവേ മുറിക്കുക. ഈ മുറിച്ച ഭാഗത്തിൽ നിന്നും പകുതി എടുത്ത് മാറ്റിവയ്ക്കുക. ഇത് കൈകൊണ്ട് ഒന്നു അമര്‍ത്തിക്കൊടുക്കുക. ശേഷം എളുപ്പത്തില്‍ കത്തി ഉപയോഗിച്ച് അരിഞ്ഞെടുക്കുക.

English Summary:

Speed Up Your Cooking: Fast Vegetable & Fruit Prep Hacks

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com