ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘അച്ഛന്റെ രാജകുമാരി’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മിക്ക അച്ഛന്മാരും പെൺമക്കളുടെ നേട്ടങ്ങൾ‌ ആഘോഷിക്കുന്നത്. ആ വിശേഷണത്തെ മിക്ക പെൺകുട്ടികളും അഭിമാനത്തോടെയും അൽപം അഹങ്കാരത്തോടെയും സ്വീകരിക്കാറുമുണ്ട്. പക്ഷേ ഈ രാജകുമാരി പട്ടം ചിലപ്പോഴൊക്കെ ഭാവി ജീവിതത്തിൽ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അച്ഛന്റെ രാജകുമാരി പട്ടത്തോടെ ജീവിക്കുന്ന പെൺകുട്ടികൾ മറ്റുള്ളവരെ ഒരുപാട് ആശ്രയിക്കുന്നവരും യാഥാർഥ്യമല്ലാത്ത പ്രതീക്ഷകൾ വച്ചുപുലർത്തുന്നവരുമാണെന്നും പറയാറുണ്ട്. ഇത്തരം ചിന്തകൾ മനസ്സിൽ കൊണ്ടു നടക്കുന്ന പെൺകുട്ടികൾ സ്വകാര്യ ജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും ചിലപ്പോഴൊക്കെ പരാജയപ്പെടാറുണ്ട്. 'അച്ഛന്റെ രാജകുമാരി' എന്ന വിശേഷണം ബാല്യകാല ഫാന്റസികൾക്കപ്പുറം വളർന്ന്, മുതിരുമ്പോൾ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകാറുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ വെളിപ്പെടുത്തുന്നു.

എന്താണ് 'പ്രിൻസസ് സിൻഡ്രോം'

ചില പെൺകുട്ടികളിൽ കാണപ്പെടുന്ന അമിതമായ ആശ്രിതത്വം, യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ, യാഥാർഥ്യത്തിനു നിരക്കാത്ത അവകാശവാദം എന്നീ മാനസികാവസ്ഥകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് പ്രിൻസസ് സിൻഡ്രോം. വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയെ ഈ മാനസികനില സാരമായി ബാധിക്കും. കുട്ടിയായിരിക്കുമ്പോൾ പിതാവിൽനിന്നോ കുടുംബാംഗങ്ങളിൽനിന്നോ ലഭിക്കുന്ന അമിതമായ ലാളനയാണ് ഈ മാനസിക നിലയെ പ്രചോദിപ്പിക്കുന്നത്. മുതിരുമ്പോഴും ഈ പരിഗണനയ്ക്ക് നിയന്ത്രണമില്ലാതെ പോകുമ്പോൾ അതവരുടെ വൃക്തിത്വത്തെത്തന്നെ മോശമായ രീതിയിൽ സ്വാധീനിക്കും.

പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. രാജേന്ദ്ര മോർ പ്രിൻസസ് സിൻഡ്രോമിനെ വിശദീകരിക്കുന്നതിങ്ങനെ - ‘പ്രിൻസസ് സിൻഡ്രോം ഉള്ള പെൺകുട്ടികൾ എപ്പോഴും മറ്റുള്ളവരിൽനിന്ന് പ്രത്യേക പരിഗണനയും അംഗീകാരവും ആനുകൂല്യങ്ങളും ഒക്കെ പ്രതീക്ഷിക്കും. പക്ഷേ അതൊക്കെ നേടാൻ തക്കവണ്ണമുള്ള ശ്രമങ്ങളൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടാവില്ല. അമിതമായ ലാളന, ആദർശവൽക്കരിക്കപ്പെട്ട രാജകുമാരി ബിംബങ്ങളോടുള്ള ആരാധന, ഇത്തരം കാര്യങ്ങളെ സാധൂകരിക്കുന്ന സോഷ്യൽ മീഡിയ കൾച്ചർ തുടങ്ങിയവയുടെ ഒക്കെ സ്വാധീനം ഇവരിലെ തോന്നലുകളെ ശക്തിപ്പെടുത്താറുണ്ട്’.

woman-white-ai-mm-l

പ്രിൻസസ് സിൻഡ്രോം ഉള്ളവരെ എങ്ങനെ തിരിച്ചറിയാം

ഉത്തരവാദിത്തങ്ങളിൽനിന്ന് നിരന്തരം സംരക്ഷിക്കപ്പെടുന്ന, ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ തന്നെ നിരന്തരം പ്രശംസിക്കപ്പെടുന്ന ചുറ്റുപാടുകളിൽ വളർന്ന വ്യക്തികളിൽ ഈ സിൻഡ്രോം സാധാരണയായി കാണപ്പെടാറുണ്ട്. നാർസിസിസ്റ്റിക് പ്രവണതകൾ, പരാജയഭയം, വിമർശനത്തോടുള്ള വെറുപ്പ് എന്നിവയും ഇക്കൂട്ടർ പ്രകടിപ്പിക്കാറുണ്ട്.

മുതിരാനുള്ള ഭയം

ഇവർക്ക് മുതിരാൻ വല്ലാത്ത ഭയമാണ്. സ്വന്തം കാലിൽ നിൽക്കുക, വെല്ലുവിളികളെ അതിജീവിക്കുക എന്നിവയൊക്കെ ഇവർക്ക് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യങ്ങളായി തോന്നാം. ഇവർ ഒരിക്കലും സ്വയം പര്യാപ്തരാകുന്നില്ല അവരുടെ പ്രശ്നങ്ങൾ മറ്റുള്ളവർ പരിഹരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത് തോൽവികളെയും വിമർശനങ്ങളെയും ഒരുതരത്തിലും ഉൾക്കൊള്ളില്ല. പ്രായോഗികതയെക്കാൾ പ്രാധാന്യം വൈകാരികതയ്ക്കാണ് നൽകുക. മുതിരുമ്പോൾ ഉത്തരവാദിത്തം നിറവേറ്റുന്നതിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ബന്ധങ്ങളിൽ പക്വത പ്രകടിപ്പിക്കുന്നതിലും ഒക്കെ അവർ പരാജയപ്പെട്ടു പോകുകയും ചെയ്യാറുണ്ട്.

മനഃശാസ്ത്രജ്ഞയും കൗൺസിലറുമായ ഡോ. നിഷ ഖന്നയുടെ അഭിപ്രായത്തിൽ, ഈ സിൻഡ്രോമുള്ള വ്യക്തികൾ പലപ്പോഴും ജീവിതം ഒരു വെള്ളിത്തളികയാണെന്നാണ് വിശ്വസിക്കുന്നത്. യാഥാർഥ്യം അവരുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാത്തപ്പോൾ അവർക്ക് നിരാശ, അസംതൃപ്തി, ആത്മാഭിമാന പ്രശ്നങ്ങൾ തുടങ്ങിയവ ഉടലെടുക്കാറുണ്ട്.

സൗഹൃദങ്ങളിലും പ്രണയങ്ങളിലും പ്രശ്നങ്ങൾ

പ്രിൻസസ് സിൻഡ്രോം ഉള്ളവർക്ക് പലപ്പോഴും ഏകപക്ഷീയമായ സൗഹൃദങ്ങളാണ് ഉണ്ടാകാറുള്ളത്. പരസ്പര പിന്തുണ ആഗ്രഹിക്കാതെ, തങ്ങൾക്കു ലഭിക്കുന്ന ശ്രദ്ധയിലും ആനുകൂല്യങ്ങളിലും മാത്രമായിരിക്കും അവരുടെ ശ്രദ്ധ. കാലക്രമേണ ഈ നിലപാട് സുഹൃദ് ബന്ധത്തിൽ സമ്മർദ്ദവും അകലവും സൃഷ്ടിക്കുന്നു.

representative-ai

ബെംഗളൂരുവിലെ കെങ്കേരിയിലുള്ള ഗ്ലെനീഗിൾസ് ബിജിഎസ് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് സുമലത വാസുദേവ പറയുന്നത് ഈ സ്വഭാവസവിശേഷതകളുള്ള വ്യക്തികൾക്ക് ‘‘സൗഹൃദങ്ങളിലും ജോലിസ്ഥലത്തെ ബന്ധങ്ങളിലും സഹകരണം ബുദ്ധിമുട്ടാണെന്നാണ്. ‘‘മറ്റുള്ളവർ അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് അവർ ആഗ്രഹിക്കും. ഇത് പിരിമുറുക്കത്തിന് കാരണമാകും. സഹാനുഭൂതിയുടെ അഭാവവും അമിതമായ സ്വയംശ്രദ്ധയും സാമൂഹിക ഇടപെടലുകളെ പ്രതികൂലമായി ബാധിക്കുകയും ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും’’.

ഡേറ്റിങ്ങിലും ഈ സിൻഡ്രോം യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ വച്ചു പുലർത്തും. നാടോടിക്കഥകളിലെ രാജകുമാരന്മാരെപ്പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന പങ്കാളിയെയാണ് അവർ പ്രതീക്ഷിക്കുന്നത്. പരസ്പര പരിശ്രമത്തിൽ ബന്ധങ്ങൾ

507172213

കെട്ടിപ്പടുത്താനൊന്നും അവർ താൽപര്യം കാട്ടില്ല. പ്രശ്നങ്ങൾ വരുമ്പോൾ ‘ഇത് എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ല’ അല്ലെങ്കിൽ ‘നീ ഇത് നന്നായി കൈകാര്യം ചെയ്യുന്നു’ എന്നു പറഞ്ഞുകൊണ്ട് അവർ പങ്കാളിയെ കബളിപ്പിക്കാൻ ശ്രമിക്കും. പ്രണയ ബന്ധങ്ങളിൽ, പങ്കാളികൾ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് പ്രതീക്ഷിച്ച് സ്വന്തം കാലിൽ നിൽക്കാൻ തയാറാകാതെ സാമ്പത്തിക ആശ്രയത്വം അവർ ആവശ്യപ്പെട്ടേക്കാമെന്നാണ് ഡോ. നിഷ ഖന്നയുടെ വിശദീകരണം.

സുഹൃത്തുക്കളോ പങ്കാളികളോ പലപ്പോഴും ഇത്തരം പെരുമാറ്റത്തെ അവഗണിക്കുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങുകയും ചെയ്യാറുണ്ട്. ഇത് തെറ്റായ സമീപനമാണെന്നും അങ്ങനെ ചെയ്യുന്നതിന് പകരം, ഈ പ്രവണതകളെ മറികടക്കാനുള്ള മാർഗങ്ങൾ തേടുകയാണ് വേണ്ടതെന്നും വിദഗ്ധർ പറയുന്നു.

പ്രിൻസസ് സിൻഡ്രോമിനെ എങ്ങനെ മറികടക്കാം

∙ സ്വയം അവബോധം വളർത്തിയെടുക്കുക

∙ കൃതജ്ഞത പരിശീലിക്കുക

∙ വെല്ലുവിളികളെ നേരിടുക

∙ സഹാനുഭൂതി വളർത്തുക

∙ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുക

∙ വിമർശനങ്ങളെ ആരോഗ്യപരമായി നേരിടുക

English Summary:

Princess Syndrome: Understanding and Overcoming Unrealistic Expectations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com