പാപ്പാൻ പറഞ്ഞു: ‘മകനേ, ചതിക്കല്ലേ, എന്റെ കുഞ്ഞുങ്ങളെ പട്ടിണിയാക്കല്ലേ’; പിന്നെ സംഭവിച്ചത്...; കോന്നിയിൽ കൊച്ചയ്യപ്പന്റെ അസാധാരണ കഥ

Mail This Article
റാന്നിയുടെ ഭരണാധികാരിയായിരുന്ന റാന്നിയിൽ കർത്താവിന്റെ ഉടമസ്ഥതയില്‍ ഒരു ആനയുണ്ടായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. കൊച്ചയ്യപ്പൻ എന്നു പേരും ഇട്ടു. കൊല്ലവർഷം 990ൽ ആയിരുന്നു ഇത്. അന്ന് ആനയ്ക്ക് പ്രായം വെറും ഏഴു വയസ്സ്. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നെങ്കിലും അവിടെ നിർത്തിയാൽ ആനയ്ക്ക് രക്ഷ മതിയാവുകയില്ലെന്ന് കർത്താവിനു തോന്നി. ഒപ്പം ആ ആനയോടുള്ള വാത്സല്യം കൂടിയായതോടെ കർത്താവ് അതിനെ അപ്പോൾത്തന്നെ ദേവസ്വക്കാരിൽനിന്ന് ഏറ്റുവാങ്ങി റാന്നിയിലേക്കു കൊണ്ടു വന്നു. അക്കാലത്തു കോന്നിയിൽ കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ട് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണ് വളർന്നത്. എന്നാലവൻ മനുഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈ, വാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല. ആ വീട്ടിലെ അംഗമായ കുട്ടിയെ പോലെയായിരുന്നു കൊച്ചയ്യപ്പൻ അവിടെ താമസിച്ചിരുന്നത്. അവന് ആ വീട്ടിലുള്ള എല്ലാവരോടും വളരെ സ്നേഹവും കുട്ടികളോട് പ്രത്യേകം വാത്സല്യവുമായിരുന്നു. അവിടെയുള്ളവർക്കു കൊച്ചയ്യപ്പനോടുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും ‘കൊച്ചയ്യപ്പാ’ എന്നൊന്നു നീട്ടി വിളിച്ചാൽ മതി, അവൻ അപ്പോൾ അവിടേക്ക് പാഞ്ഞെത്തും. കർത്താവിന്റെ വീട്ടിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയ്യപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിന് അവിടുത്തെ കുട്ടികൾക്കും ഏറെ സന്തോഷവും ഉത്സാഹവുമായിരുന്നു. കുട്ടികളെ കൊച്ചയ്യപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ആ വീട്ടിലെ നടക്കാറായ കുട്ടികളെല്ലാം കൊച്ചയ്യപ്പന്റെ അടുക്കൽ ചെന്നു കളിക്കുന്നതും പതിവായിരുന്നു. അതും യാതൊരു പേടിയും കൂടാതെ. ഇടവും വലവും പഠിപ്പിച്ച് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവ് നെയ്യും പരിപ്പും കൂട്ടിക്കുഴച്ച് ഒരുരുളച്ചോറ് കൊച്ചയ്യപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ട് അവിടെയുള്ളവരെല്ലാവരും കൊച്ചയ്യപ്പന് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരു കർത്താവ് ഉരുള കൊടുക്കുന്നതിനു മുൻപ് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയ്യപ്പൻ വാങ്ങുകയില്ല. കാരണവരു കർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിത്തിന്നുകയും ചെയ്യും. പിന്നെ നിർബന്ധമൊന്നുമില്ല. കൊച്ചയ്യപ്പൻ കർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് അവന് ആനക്കാരന്മാരും ഉണ്ടായിരുന്നില്ല. തീറ്റിയോ തെങ്ങോലയോ വേണമെങ്കില്‍ ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. തീറ്റി കഴിഞ്ഞാൽ