ADVERTISEMENT

പുതിയ ‘സെക്സ് ചലഞ്ചു’മായി അമേരിക്കൻ നടിയും കോണ്‍ടന്റ് ക്രിയേറ്ററുമായ ബോണി ബ്ലൂ. 24 മണിക്കൂറിനിടെ 2000 പുരുഷൻമാരുമായി കിടക്ക പങ്കിടുമെന്നാണ് ബോണിയുടെ പുതിയ പ്രഖ്യാപനം. ജനുവരിയിലാണ് പതിന്നാല് മണിക്കൂറില്‍ 1057 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന അവകാശവാദവുമായി ബോണി രംഗത്തെത്തിയത്.

കാമില അറോജോ എന്ന ഇൻഫ്ലുവൻസറുടെ പോഡ്കാസ്റ്റിലാണ് ബോണി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ചലഞ്ചില്‍ തനിക്കൊപ്പം പങ്കെടുക്കുന്നുണ്ടോ എന്ന് ബോണി കാമിലയോടു ചോദിക്കുകയും ചെയ്തു. എന്നാൽ തനിക്കു ഭയമാണെന്നായിരുന്നു കാമിലയുടെ പ്രതികരണം.

നേരത്തെ 1000ൽ അധികം പുരുഷൻമാരുമായി ബന്ധപ്പെട്ടതിനെ തുടർന്ന്  നാഡീവ്യൂഹത്തിനു ക്ഷതം സംഭവിച്ചിരുന്നതായും ബോണി വെളിപ്പെടുത്തി. ‘എനിക്കും ആദ്യം ഭയമായിരുന്നു.  കുറച്ചുപേരുമായി  ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം കൂടുതൽ ഭയം തോന്നി. പക്ഷേ, പിന്നീട് ഞാൻ അതുമായി പൊരുത്തപ്പെട്ടു. എനിക്കതിനു കഴിയുമെന്ന് തോന്നി. പങ്കാളിക്കു ഭയമുണ്ടെങ്കിൽ അത് എന്നെയും ബാധിക്കും.’ ബോണി വ്യക്തമാക്കി. നിയമതടസ്സങ്ങൾ ഇല്ലെങ്കില്‍ പാർട്ടിയുടെ ലൈവ്  സ്ട്രീമിങ് നടത്തുമെന്നും  ബോണി കൂട്ടിച്ചേർത്തു. 

മെക്സിക്കോയിൽ വച്ചായിരുന്നു നേരത്തെ ബോണി ഇത്തരത്തിൽ ഒരു സെക്സ് പാർട്ടി സംഘടിപ്പിച്ചത്. കോളജ് വിദ്യാർഥികളായ യുവാക്കളാണ് ഈ പാർട്ടിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും. മിക്കവരും സമൂഹമാധ്യമത്തില്‍ ബോണിയുടെ ഫോളവേഴ്സ് മാത്രമാണ്. പാർട്ടിയിലെ ചിത്രങ്ങളും ബോണി നേരത്തെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

English Summary:

Bonnie Blue's Shocking New "Sex Challenge": 2000 Men in 24 Hours?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com