ADVERTISEMENT

ലണ്ടൻ ∙ സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറെ ആവേശത്തോടെ ഏറ്റെടുത്ത പൃഥ്വിരാജ് സുകുമാരൻ–മോഹൻലാൽ ചിത്രമായ ‘എമ്പുരാൻ’ ഒന്നാം ദിവസം പിന്നിട്ടപ്പോൾ ഓവർസീസ് കലക്‌ഷനിൽ തമ്പുരാനായി. ചിത്രത്തിന്റെ ഓവർസീസ് കലക്‌ഷൻ 100 കോടി കടക്കുമെന്ന വിതരണക്കാരുടെ പ്രതീക്ഷ ശരിവയ്ക്കും വിധമാണ്‌ ഒന്നാം ദിവസം 43.93 കോടി രൂപ നേടിയെന്ന കണക്കുകൾ പുറത്തു വന്നത്.

ഗൾഫ് ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നും 20.93 കോടി രൂപയും യുകെ, യുഎസ് ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് 23 കോടി രൂപയുടെ കലക്‌ഷനുമാണ് ലഭിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓവർസീസ് കലക്‌ഷൻ നേടുക എമ്പുരാൻ ആയിരിക്കുമെന്ന് റിലീസിന് മുൻപായി വിതരണക്കാർ അവകാശപ്പെട്ടിരുന്നു. 100 കോടിയുടെ ഓവർസീസ് കലക്‌ഷൻ ഉണ്ടാകുമെന്നാണ് അവകാശപ്പെട്ടത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
എമ്പുരാന്റെ യുകെയിലെ ലൊക്കേഷൻ ചിത്രങ്ങളിൽ പൃഥ്വിരാജ് സുകുമാരനും അണിയറ പ്രവർത്തകരും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പശ്ചാത്യ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചത് യുകെയിൽ നിന്നാണെന്ന് എമ്പുരാന്റെ യുകെ, യൂറോപ്പ്‌ രാജ്യങ്ങളിലെ വിതരണവകാശം നേടിയ ആർഎഫ്ടി ഫിലിംസ് ഉടമ റോണാൾഡ് തോണ്ടിക്കൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഓവർസീസ് കലക്‌ഷനിൽ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനേക്കാൾ ഓപ്പണിങ് ആണ് എമ്പുരാന് ലഭിച്ചത്. യുകെയിൽ 6 കോടി, യുഎസിൽ 4.3 കോടി, ഓസ്ട്രേലിയയിൽ 2.63 കോടി, കാനഡ 3.5 കോടി, ജർമനി 1.3 കോടി, അയർലൻഡ് 75 ലക്ഷം, ന്യൂസീലൻഡ് 65 ലക്ഷം, മറ്റ് രാജ്യങ്ങൾ 3.87 കോടി രൂപയുമാണ്‌ ഒന്നാം ദിവസം ലഭിച്ചത്. കണക്കുകൾ പ്രകാരം യുകെയിലും ന്യൂസീലൻഡിലും ഏറ്റവുമധികം ഓപ്പണിങ് കലക്‌ഷൻ ലഭിക്കുന്ന ഇന്ത്യൻ സിനിമയായി എമ്പുരാൻ മാറി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
എമ്പുരാന്റെ യുകെയിലെ ലൊക്കേഷൻ ചിത്രങ്ങളിൽ പൃഥ്വിരാജ് സുകുമാരനും അണിയറ പ്രവർത്തകരും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യുകെയിൽ മാത്രം റിലീസ് ദിനത്തിൽ 246 ൽപ്പരം തിയറ്ററുകളിലായി 1200 ൽപ്പരം ഷോകളാണ് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പ്രദർശിപ്പിക്കുന്നത്. ഇതിൽ ചില തിയറ്ററുകളിൽ 25 ഷോകൾ വരെ നടത്തി. യുകെയിൽ പ്രീ-സെയിലിലൂടെ രണ്ട് ലക്ഷത്തിൽപ്പരം ടിക്കറ്റുകളാണ് വിറ്റു പോയത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ  ചേർന്നാണ് എമ്പുരാൻ നിർമിച്ചത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമകളിൽ ഒന്നയാണ് എമ്പുരാന്റെ നിർമാണത്തെ സിനിമ നിരീക്ഷകർ നോക്കി കാണുന്നത്. 

2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാരിയർ, ടൊവീനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ ഉൾപ്പെടെ വമ്പൻ താരനിരയാണ് അഭിനയിക്കുന്നത്. 2023 ഒക്ടോബർ 5ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച ചിത്രം അമേരിക്ക, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളാണ്‌ ലൊക്കേഷനായത്.

English Summary:

'Empuran' overseas collections; 44 crores on the first day, record collection of 6 crores in UK alone

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com