ADVERTISEMENT

ന്യൂ ഓർലിയൻസ് നഗരം, കുട്ടികളോടൊപ്പം കുടുംബമായി സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ്. മാർഡി ഗ്രാസ്, മ്യൂസിയങ്ങൾ, മൃഗശാലകൾ, സംഗീത പരിപാടികൾ തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുണ്ട്. ഫ്രഞ്ച് ക്വാർട്ടറിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളാണ് കഫേ ഡു മോണ്ടെ, ജോണിസ് പോ-ബോയ്സ്, ജാക്‌സൺ സ്‌ക്വയർ എന്നിവ. വൈകുന്നേരങ്ങളിൽ ത്രീ മ്യൂസസ്, പ്രിസർവേഷൻ ഹാൾ എന്നിവിടങ്ങളിൽ തത്​സമയ ജാസ് സംഗീതം ആസ്വദിക്കാം. ഫ്രഞ്ച് ക്വാർട്ടൂർ കിഡ്‌സ് പ്രേത ടൂറുകൾ, സംഗീത ടൂറുകൾ, ചരിത്ര ടൂറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

ആർട്‌സ്/വെയർഹൗസ് ഡിസ്ട്രിക്റ്റിൽ നാഷണൽ ഡബ്ല്യുഡബ്ല്യുഐ മ്യൂസിയം, ഫുൾട്ടൺ അല്ലി, എസ്കേപ്പ് മൈ റൂം എന്നിവ സന്ദർശിക്കാവുന്ന സ്ഥലങ്ങളാണ്. അപ്‌ടൗൺ/ഗാർഡൻ ഡിസ്ട്രിക്റ്റിൽ സെന്റ് ചാൾസ് സ്ട്രീറ്റ്കാറിലൂടെയുള്ള യാത്രയും ഔഡുബൺ മൃഗശാലയും ഔഡുബൺ പാർക്കും സന്ദർശകർക്ക് നല്ല അനുഭവങ്ങൾ നൽകുന്നു. ഡൊമിലൈസ്, സെന്റ് ജെയിംസ് ചീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണം വാങ്ങി പാർക്കിലിരുന്നു കഴിക്കാം. സ്നോ-എൽഎ, പ്ലം സ്ട്രീറ്റ് എന്നിവിടങ്ങളിലെ സ്നോബോളുകളും രുചികരമാണ്.

മിഡ്-സിറ്റി / എസ്പ്ലനേഡ് റിഡ്ജിൽ ന്യൂ ഓർലിയൻസ് സിറ്റി പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, ന്യൂ ഓർലിയൻസ് മ്യൂസിയം ഓഫ് ആർട്ട്, കരൗസൽ ഗാർഡൻസ് അമ്യൂസ്‌മെന്റ് പാർക്ക്, ലൂസിയാന ചിൽഡ്രൻസ് മ്യൂസിയം, റോക്ക് എൻ ബൗൾ, കാറ്റീസ് റസ്റ്ററന്റ് എന്നിവയും സന്ദർശിക്കാം. മാരിഗ്നി/ബൈവാട്ടറിൽ ദി റൂബി സ്ലിപ്പർ കഫേ എന്നിവയും കുടുംബമായി സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളാണ്.

English Summary:

New Orleans’ array of attractions and experiences do not just cater to adults but are ideal for families with kids as well.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com