അകത്തേക്ക് കയറിയാൽ ഇരട്ടി വിശാലത തോന്നും: എന്താണ് ഈ വീടിന്റെ മാജിക്?
Mail This Article
തൃശൂർ പാവറട്ടിയിലാണ് അജീഷിന്റെയും കുടുംബത്തിന്റെയും പുതിയവീട്. 11 സെന്റിൽ അത്യാവശ്യം കാറുകൾ പാർക്ക് ചെയ്യാനുള്ള മുറ്റം വേണമെന്ന ആവശ്യപ്രകാരം പിന്നിലേക്കിറക്കിയാണ് വീടിന് സ്ഥാനംകണ്ടത്.
മുന്നിലും വശത്തും റോഡുള്ള പ്ലോട്ടിൽ ഇരുവശത്തേക്കും വ്യത്യസ്ത കാഴ്ചഭംഗി ലഭിക്കുംവിധമാണ് വീടൊരുക്കിയത്. ബോക്സ് ആകൃതിക്കൊപ്പം പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയുമുണ്ട്. ഇതിൽ ഷിംഗിൾസ് വിരിച്ചു.
അമിത അലങ്കാരങ്ങളോ കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ ലൈറ്റുകളോ ഒന്നും വേണ്ട എന്ന് വീട്ടുകാർ ആദ്യമേ സൂചിപ്പിച്ചിരുന്നു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, അപ്പർ ഹാൾ എന്നിവയാണ് 2920 ചതുരശ്രയടിയിൽ ഒരുക്കിയത്.
സിറ്റൗട്ടിൽ ഗ്രാനൈറ്റ് വിരിച്ചു. ഉള്ളിൽ മാറ്റ് ഫിനിഷ്ഡ് ടൈലാണ് കൂടുതലിടങ്ങളിലും ഉപയോഗിച്ചത്. ഫർണിച്ചർ ലളിതമായി കസ്റ്റമൈസ് ചെയ്തു. കസ്റ്റമൈസ്ഡ് ലോഞ്ചർ സോഫയാണ് ഫാമിലി ലിവിങ്ങിൽ. ഭിത്തി ടെക്സ്ചർ പെയിന്റിങ് ചെയ്ത് ടിവി യൂണിറ്റ് വേർതിരിച്ചു.
വൈറ്റ് വിട്രിഫൈഡ് ടൈൽ ടോപ്പിലാണ് ഡൈനിങ് ടേബിൾ. വാം ടോൺ ലൈറ്റുകൾ നൽകി ഇവിടം കമനീയമാക്കി.
സ്‌റ്റെയറിന്റെ താഴെയുള്ള ചെറിയ സ്‌പേസിൽ ചെടികൾ നിറച്ച് ഹരിതാഭമാക്കി. അപ്പർ ലിവിങ്ങിൽ ഫർണിച്ചറുകൾക്ക് പകരം സ്റ്റഡി കം വർക്ക് സ്‌പേസ് സെറ്റ് ചെയ്തു.
വീട്ടിൽ മൂന്ന് കിടപ്പുമുറികളേയുള്ളൂ. താഴെ രണ്ടും മുകളിൽ ഒരു ഗസ്റ്റ് റൂമുമാണുള്ളത്. വിശാലമായാണ് മുറികൾ ഒരുക്കിയത്.
സ്‌കൈലൈറ്റ് കോർട്യാർഡാണ് മാസ്റ്റർ ബെഡ്റൂമിലെ ഹൈലൈറ്റ്. ഇതുവഴി നാച്ചുറൽ ലൈറ്റ് മുറിയിൽ വിരുന്നെത്തുന്നു. ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂം എന്നിവ അനുബന്ധമായുണ്ട്.
പുതിയകാല സൗകര്യങ്ങൾ സമ്മേളിക്കുന്ന വിശാലമായ അടുക്കള ഒരുക്കി. എൻട്രി പോയിന്റിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി. സമീപം ക്രോക്കറി ഷെൽഫുണ്ട്. മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് ക്യാബിനറ്റ്. അനുബന്ധമായി വർക്കേരിയയുമുണ്ട്.
ചുരുക്കത്തിൽ വീട്ടിലേക്ക് കയറുമ്പോൾ ഉള്ളതിലുമധികം വിശാലത തോന്നിക്കും. ഇളംനിറങ്ങളും നാച്ചുറൽ ലൈറ്റും വെന്റിലേഷനും ഒരുമിക്കുമ്പോൾ ഉള്ളിൽ പോസിറ്റീവ് ആംബിയൻസ് നിറയുന്നു.
Project facts
Location- Pavaratty, Thrissur
Plot- 11 cent
Area- 2920 Sq.ft
Owner- Ajeesh
Design- Salih, Sumayya
Sumayya Salih Architects, Thrissur
Y.C- 2023