സ്ഥലപരിമിതി വിഷയമല്ല: ഇത് 5 സെന്റിൽ ഒരുക്കിയ വെറൈറ്റി വീട്

Mail This Article
കൊച്ചി പോലെയുള്ള നഗരങ്ങളിൽ മുറിച്ചിട്ട ചെറിയ പ്ലോട്ടുകളിൽ വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കാനേറെയുണ്ട്. ഭാവിയിൽ സമീപമുള്ള പ്ലോട്ടുകളിലെല്ലാം വീടുകൾ ഉയരാം. അത് മുൻകൂട്ടിക്കണ്ട് സ്വകാര്യതയ്ക്ക് വേണ്ട ഡിസൈനുകൾ വീടുകളിൽ നേരത്തെ വയ്ക്കണം.

അത്തരത്തിൽ കൊച്ചിയിൽ ഡെവലപ് ചെയ്തുകൊണ്ടിരിക്കുന്ന പ്രദേശത്തെ 5 സെന്റിലാണ് പ്രശാന്ത് വീട് വച്ചത്.
തിരക്കിട്ട ജീവിതശൈലിയുള്ള ദമ്പതികൾക്ക് പരിപാലനം എളുപ്പമുള്ള, കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വീട് എന്ന ആശയമാണ് ഉണ്ടായിരുന്നത്.

അടിമുടി പ്ലെയിൻ ഡിസൈനിലാണ് ഫർണിഷിങ്. അകത്തും പുറത്തും വെള്ള നിറമുള്ള ചുവരുകൾ കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു. കടുംനിറങ്ങളോ അനാവശ്യ പാനലിങ് വർക്കുകളോ നൽകിയിട്ടില്ല.

വരാന്ത, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമോടുകൂടിയ രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ഒരു കിടപ്പുമുറി, ബാത്റൂം, ഹോം തിയറ്റർ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണുള്ളത്. മൊത്തം ചതുരശ്രയടിയാണ് വിസ്തീർണം.

അകത്തളങ്ങളിൽ തറനിരപ്പിൽ വ്യത്യാസങ്ങളുണ്ട്. ബാക്കിയിടങ്ങളെക്കാൾ അൽപം താഴ്ത്തിയാണ് ലിവിങ് സ്‌പേസ്.
സ്വകാര്യത കണക്കിലെടുത്ത് കൂടുതൽ ജാലകങ്ങൾ നൽകാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് പകരം സീലിങ്ങിൽ ധാരാളം സ്‌കൈലൈറ്റുകൾ നൽകി. ഇതുവഴി നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു.

സമകാലിക ബോക്സ് മാതൃകയിലാണ് വീടിന്റെ പുറംകാഴ്ച. ചുറ്റുപാടും സ്വകാര്യതയും കണക്കിലെടുത്ത് ഒരുപാട് വലിയ ഗ്ലാസ് ജാലകങ്ങൾ എലിവേഷനിൽ ഒഴിവാക്കി. പകരം രണ്ടു ബാൽക്കണികൾ ഒരുക്കിയിട്ടുണ്ട്.

മുകളിലെ കിടപ്പുമുറിക്ക് അനുബന്ധമായാണ് ഒരു ബാൽക്കണി. സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാണ് ഇവിടേക്ക് പ്രവേശിക്കുക.
Project facts
Location- Kochi
Plot- 5 cent
Area- 2350 Sq.ft
Owner- Prashant
Architect, Interior Design- Divya Rajesh
The Design Pursuit
Budget- 58 L