ADVERTISEMENT

കൊല്ലം ശാസ്താംകോട്ടയിലെ കാരാളിമുക്കിൽ സ്ഥിതി ചെയ്യുന്ന നാഗേന്ദ്രന്റെയും സ്വാതിയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക്  പോയിവരാം. 

വീതി കുറഞ്ഞ് നീളത്തിലുള്ള 12 സെന്റ് പ്ലോട്ടിൽ സമകാലിക- ട്രോപ്പിക്കൽ ശൈലികൾ സമന്വയിപ്പിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. രണ്ട് തട്ടുകളിലായി ചരിച്ചു നിർമിച്ചിട്ടുള്ള മേൽക്കൂര പുറംകാഴ്ചയിൽ കൂടുതൽ ഭംഗിയേകുന്നു. സ്പെയിനിൽ നിന്ന് ഇറക്കുമതി ചെയ്ത ക്ലേ ടൈലുകളാണ് മേൽക്കൂരയിൽ വിരിച്ചത്. മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ച് ഭംഗിയാക്കി. വശത്തായി വീടിന്റെ മിനിയേച്ചർ ശൈലിയിൽ കാർപോർച്ചുമുണ്ട്.

sastamcotta-home

വീടിന്റെ മുന്നിലെ ഭിത്തിയിൽ ബ്രിക്ക് കൊണ്ടുള്ള ഒരു ക്ലാഡിങ് നൽകിയിരിക്കുന്നു. സിറ്റൗട്ട്, ഫോര്‍മൽലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, താഴെ രണ്ട് കിടപ്പുമുറി, ബാത്റൂം, മുകളിൽ രണ്ട് കിടപ്പുമുറി, ബാത്റൂം, ഹാൾ എന്നിവയാണ് 2750 സ്ക്വയർഫീറ്റുള്ള വീട്ടിലെ ഇടങ്ങൾ. 

sastamcotta-home-sitout

അകത്തേക്ക് പ്രവേശിക്കുമ്പോൾ ഫ്ളോറിങ്ങിൽ പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നതായി കാണാം. സിറ്റൗട്ടിൽ ഫ്ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത് ഇറക്കുമതി ചെയ്ത ടെറാക്കോട്ട ടൈലാണ്. ബാക്കിയുള്ള കോമൺ ഏരിയകളിൽ വൈറ്റ് ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് വിരിച്ചത്. പ്രധാന വാതിൽ തീർത്തിരിക്കുന്നത് തേക്കിലാണ്.

sastamcotta-home-living

അധികം വീടുകളിൽ കാണാത്ത ഒരു പ്രത്യേകത ഇവിടെയുണ്ട്. വീട്ടിലേക്കു കേറി വരുമ്പോൾ തന്നെ കൊടുത്തിരിക്കുന്ന പൂജാ സ്പേസ്. അതോടൊപ്പം ഒരു ഡ്രൈ കോർട്യാഡുമുണ്ട്. ഫോർമൽ ലിവിങ്ങിൽ കസ്റ്റമൈസ് ചെയ്ത സോഫകളാണ് കൊടുത്തിരിക്കുന്നത്. മുകളിൽ ജിപ്സം ഫോൾസീലിങ്ങ് ചെയ്ത് ലൈറ്റുകൾ നൽകി മനോഹരമാക്കി.

ഫോർമൽ ലിവിങ്ങിൽ നിന്ന് പ്രവേശിക്കുന്നത് ഫാമിലി ലിവിങ്- ഡൈനിങ് സ്പേസിലേക്കാണ്. ഇവിടെ ടിവി യൂണിറ്റുണ്ട്. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ.

ടഫൻഡ് ഗ്ലാസ് സ്കൈലൈറ്റുള്ള കോർട്യാർഡും അതിനോടുചേർന്ന് ഡാർക് ഷേഡിൽ നാച്ചുറൽ സ്റ്റോൺ വിരിച്ച് ക്ലാഡ് ചെയ്ത ഭിത്തിയുമാണ് ഇവിടുത്തെ ഹൈലൈറ്റ്. ഇതിനോടനുബന്ധമായി ഒരു ബേ വിൻഡോയും ഡൈനിങ്ങിനോട് ചേർന്ന് വാഷ് ഏരിയയും ഒരുക്കി. 

sastamcotta-home-bed

മാസ്റ്റർബെഡ്‌റൂമിൽ കൺസീൽഡ് സ്റ്റോറേജോടുകൂടിയ കട്ടിൽ കൂടാതെ വാഡ്രോബും ഡ്രസിങ്ങ് സ്പേസും അറ്റാച്ച്ഡ് ബാത്റൂമും കൊടുത്തിരിക്കുന്നു.

അക്വാഗ്രീൻ– വുഡൻ ഫിനിഷ് കളർ തീമില്‍ ധാരാളം സ്റ്റോറേജ് യൂണിറ്റുകളോടു കൂടിയാണ് കിച്ചൻ. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകള്‍. കൗണ്ടറിൽ ഗ്യാലക്സി ബ്ലാക് ഗ്രാനൈറ്റാണ് വിരിച്ചത്. ഇതിനോടു ചേർന്ന് വർക്കേരിയയുമുണ്ട്.

sastamcotta-home-kitchen

സ്റ്റെയറിനു താഴെയായി ഇൻവേർട്ടർ യൂണിറ്റിനുള്ള സ്പേസും അയണിങ്ങ് സ്പേസും ഒരുക്കി. തേക്കും ഗ്ലാസും ചേർന്ന ഹാൻഡ് റെയിലാണ് സ്റ്റെയറിന് കൊടുത്തിരിക്കുന്നത്. മുകളിൽ രണ്ടു ബെഡ്റൂമുകളും വിശാലമായ ഒരു ഹാളും സ്റ്റഡി സ്പേസും മനോഹരമായ ബാൽക്കണിയും ഒരുക്കിയിരിക്കുന്നു. 

sastamcotta-home-side

രണ്ടുവർഷത്തോളമെടുത്താണ് വീടിന്റെ പണി പൂർത്തിയാക്കിയത്. റോഡിൽ നിന്ന് നാലടിയോളം താഴ്ചയിലുള്ള സ്ഥലമായതിനാൽ ഏകദേശം 33 പില്ലറുകള്‍ നൽകി മണ്ണിട്ടു ഉയർത്തേണ്ടി വന്നു. പ്ലോട്ട് റോഡ് ലെവലിൽ ആക്കിയതിനു ശേഷമാണ് വീടിന്റെ നിർമാണം ആരംഭിച്ചത്. ഈ ചെലവുകൾ ഉൾപ്പെടെ ഏകദേശം 80 ലക്ഷം രൂപയാണ് വീടിനായി ചെലവായത്.

English Summary:

Tropical Modern House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com