ADVERTISEMENT

മലനിരകളും കോടമഞ്ഞും തേയിലത്തോട്ടവുമെല്ലാമായി പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതമായ വയനാട്ടിലെ മീനങ്ങാടിയിലാണ് യൂറോപ്യന്‍ ശൈലിയിൽ ഒരുക്കിയ ഈ സ്വപ്നഭവനമുള്ളത്.

30 സെന്റിലാണ് മനോഹരമായ വീട് ഒരുക്കിയത്. കൊളോണിയൽ ശൈലി ചുറ്റുമതിൽ മുതൽ ആരംഭിക്കുന്നു. കാഴ്ചകൾ കെട്ടിയടയ്ക്കാതെ ഗ്രിൽ വർക്കിലാണ് കോമ്പൗണ്ട് വോൾ. ഇത് വൈറ്റ് പെയിന്റ് ഫിനിഷിലാണ്. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. യൂറോപ്യൻ വീടുകളെ അനുസ്മരിപ്പിക്കുന്ന ചിമ്മിനി ഡിസൈനും മേൽക്കൂരയിൽ ഒരുക്കിയിട്ടുണ്ട്. ഭിത്തി ഗ്രൂവ് ചെയ്ത് വെള്ള പെയിന്റടിച്ചപ്പോൾ കൊളോണിയൽ ശൈലിക്കനുയോജ്യമായി.

bethel-wayanad-home

പുറമെ ഒരുനില വീടെന്ന് തോന്നുമെങ്കിലും അടിയിൽ ഒരു ബേസ്മെന്റ്‌ നിലയുമുണ്ട് (Basement Floor). ഇവിടെ കാർ പാർക്കിങ്ങിനുള്ള സൗകര്യവുമുണ്ട്. വീടുപോലെ ചുറ്റുപാടുകളും ഭംഗിയായി ചിട്ടപ്പെടുത്തി. പേൾഗ്രാസ് വിരിച്ച ഗാർഡനിൽ നാച്ചുറൽ സ്‌റ്റോൺ വിരിച്ച നടപ്പാതയുമുണ്ട്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, പാറ്റിയോ, കോർട്യാർഡ് എന്നിവയാണ് 3650 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഓപൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു.

യൂറോപ്യൻ ശൈലിയോട് ചേരുംവിധമാണ് അകത്തളങ്ങൾ. ഫർണിച്ചർ, കളർതീം, സീലിങ് എന്നിവയിലെല്ലാം ഇത് പ്രകടമാണ്. നിലത്ത് വുഡൻ പ്ലാങ്ക് വിരിച്ചു.

വാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ വശത്തായി ലിവിങ് സ്‌പേസ്. ഇവിടെ ടിവി യൂണിറ്റുണ്ട്. സ്വകാര്യതയ്ക്കായി ഇവിടെ ഫ്ലൂട്ടഡ് പാനലിങ് ചെയ്ത ഭിത്തിയുണ്ട്. ഫർണീച്ചറുകളെല്ലാം തടിയിൽ കസ്റ്റമൈസ് ചെയ്തെടുത്തവയാണ്.

bethel-wayanad-interior

സ്ലൈഡിങ്- ഫോൾഡിങ് ഡോർ തുറന്നാണ് പാറ്റിയോയിലേക്ക് കടക്കുന്നത്. ഇത് വീട്ടുകാർക്ക് ഒത്തുചേരാനുള്ള ഫാമിലി ലിവിങ് സ്‌പേസാക്കി മാറ്റി. ധാരാളം ഫ്രഞ്ച് വിൻഡോസ് ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ഇതുവഴി വെളിച്ചവും പുറത്തെ മനോഹരകാഴ്ചകളും ഉള്ളിൽ വിരുന്നെത്തും.

bethel-wayanad-patio

ലിവിങ്ങിന് എതിർവശത്തായി മിനി കോർട്യാർഡ് ഒരുക്കി. ഇവിടെ ഇൻഡോർ പ്ലാന്റിനൊപ്പം ആട്ടുകട്ടിലുമുണ്ട്. ഇവിടെ ഒരുവശത്തായി ഇൻബിൽറ്റ് സീറ്റിങ്ങുമുണ്ട്. പഠിക്കാനും ജോലിചെയ്യാനും സൊറ പറഞ്ഞിരിക്കാനുമെല്ലാം ഈ സ്‌പേസ് ഉപയോഗിക്കാം.

bethel-wayanad-court

10 പേർക്കിരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ വലിയ ഡൈനിങ് യൂണിറ്റാണ് ഇവിടെയുള്ളത്. വൈറ്റ് ടൈൽ ടോപ്പാണ് ടേബിളിന് നൽകിയത്.

bethel-wayanad-dine

വെള്ള നിറത്തിന്റെ തെളിമയിലാണ് കിച്ചൻ. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

bethel-wayanad-kitchen

നിർമാണ സമയത്ത് വെല്ലുവിളികൾ

യൂറോപ്യൻ ശൈലിയോട് കിടപിടിക്കാൻ 40 ഡിഗ്രിയിലധികം ചരിഞ്ഞ മേൽക്കൂര (roof slope) നിർമിച്ചെടുക്കുക വെല്ലുവിളിയായിരുന്നു. കൂടാതെ കോടമഞ്ഞും കാറ്റും മഴയും ഇടയ്ക്ക് വിരുന്നെത്തുന്ന ഭൂപ്രകൃതിയിൽ കോൺക്രീറ്റിങ്, പ്ലാസ്റ്ററിങ്, ഷിംഗിൾസ് വിരിക്കൽ എന്നിവയ്ക്ക് കാലതാമസമുണ്ടായി. കൂടാതെ വയനാട്ടിലെ പ്ലോട്ടിലേക്ക് നിർമാണസാമഗ്രികൾ എത്തിക്കുന്നതിലും കാലതാമസം നേരിട്ടു. ഇത്തരത്തിലുള്ള വെല്ലുവിളികളെല്ലാം നേരിട്ടാണ് ബെഥേൽ എന്ന സ്വപ്നഭവനം പൂർത്തിയാക്കിയത്.

Project facts

Location- Meenangadi, Wayanad

Plot- 30 cent

Area- 3650 Sq.ft

Design- Noufal

KCN Builders & Developers

English Summary:

Colonial Model House, elegant Interiors- Veedu Magazine Malayalam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com