ഹൃദയത്തിന്റെ ഭാരം സാധാരണ 250 മുതൽ 350 ഗ്രാം വരെ, മരിക്കുമ്പോൾ മറഡോണയുടെ ഹൃദയം 503 ഗ്രാം: അസ്വാഭാവികമെന്ന് മൊഴി

Mail This Article
×
ബ്യൂനസ് ഐറിസ് ∙ മരണസമയത്ത് അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഹൃദയത്തിന് അസ്വാഭാവികമായ ഭാരക്കൂടുതൽ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നവർ മൊഴി നൽകി. മറഡോണയുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
സാധാരണയായി ഒരാളുടെ ഹൃദയത്തിന്റെ ഭാരം 250 മുതൽ 350 ഗ്രാം വരെയാണെന്നിരിക്കെ മരിക്കുമ്പോൾ മറഡോണയുടെ ഹൃദയത്തിന് 503 ഗ്രാം ഭാരമുണ്ടായിരുന്നെന്നും മരണസമയത്ത് മദ്യത്തിന്റെയോ ലഹരി മരുന്നിന്റെയോ അംശം ശരീരത്തിൽ ഇല്ലായിരുന്നെന്നും ഇവരുടെ മൊഴിയിൽ പറയുന്നു.
English Summary:
Maradona's Autopsy: Shocking heart weight revealed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.