ADVERTISEMENT

വിർജീനിയയിലെ ഷെനാൻഡോ താഴ്‌വര ബ്ലൂ റിഡ്ജ്, അല്ലെഗാനി പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ്. പ്രകൃതി സൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും പേരുകേട്ട ഈ താഴ്‌വരയിൽ എല്ലാത്തരം സഞ്ചാരികൾക്കും ആസ്വദിക്കാൻ പറ്റിയ ഒട്ടനവധി കാഴ്ചകളുണ്ട്. പ്രധാന കാഴ്ചകളിലൂടെ ഒരു യാത്ര.

∙ ജോർദാൻ ഹോളോ സ്റ്റേബിൾസിൽ കുതിരസവാരി

∙സ്റ്റൗണ്ടണിലെ ക്യാമറ ഹെറിറ്റേജ് മ്യൂസിയത്തിൽ 7,000-ത്തിലധികം ക്യാമറകളുടെ ശേഖരമുണ്ട്.

∙ലൂറേ ഗുഹകൾ കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഗുഹയാണ്.

∙ജോർജ് വാഷിങ്ടൺ നാഷണൽ ഫോറസ്റ്റിലെ ബിഗ് ഷ്ലോസിലേക്കുള്ള ഹൈക്കിങ് പാതകൾ പ്രകൃതിഭംഗി ആസ്വദിക്കാൻ അനുയോജ്യമാണ്.

∙ വിർജീനിയ സീനിക് റെയിൽവേയിലെ യാത്രയിൽ ഷെനാൻഡോ താഴ്‌വരയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.

∙ ബെല്ലെ ഗ്രോവ് പ്ലാന്റേഷൻ, പഴയകാല ചരിത്രത്തിലേക്ക് ഒരു യാത്ര.

∙ വെയ്ൻസ്ബോറോ സ്ട്രീറ്റ് ആർട്സ് ട്രെയിലിൽ മനോഹരമായ ചുവർചിത്രങ്ങളും ശിൽപങ്ങളും കാണാം.

∙ ഹാരിസൺബർഗിലെ വൈറ്റ് ഓക്ക് ലാവെൻഡർ ഫാം

∙ ഓമ്‌നി ഹോംസ്റ്റെഡ് റിസോർട്ടിലെ താമസം ആഡംബരപൂർണമായ ഒരു അനുഭവമാണ്.

∙ ഷെനാൻഡോ വാലി മ്യൂസിക് ഫെസ്റ്റിവൽ സംഗീത പ്രേമികൾക്ക് ആസ്വാദ്യകരമായ അനുഭവമാണ്.

വിവിധ പ്രായത്തിലുള്ള ആളുകൾക്ക് ആസ്വദിക്കാൻ പറ്റിയ ഒട്ടനവധി കാഴ്ചകൾ ഷെനാൻഡോ താഴ്‌വരയിലുണ്ട്. ചരിത്രപരമായ സ്ഥലങ്ങൾ മുതൽ പ്രകൃതിരമണീയമായ പ്രദേശങ്ങൾ വരെ ഇവിടെയുണ്ട്. 

English Summary:

Shenandoah Valley is a picturesque region nestled between the Blue Ridge Mountains and the Alleghany Mountains in Virginia.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com