കടപ്പത്രങ്ങളുമായി കൊശമറ്റം ഫിനാൻസ്; ഡീമാറ്റ്, ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിൽ ഇപ്പോൾ നിക്ഷേപിക്കാം

Mail This Article
കൊച്ചി∙ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ മുപ്പത്തിമൂന്നാമത് നോൺ-കൺവർട്ടിബിൾ ഡിബഞ്ചർ –എൻസിഡി ( ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം) പബ്ലിക് ഇഷ്യൂ ഇന്ന് ആരംഭിക്കും. 1,000 രൂപയാണു മുഖവില. ഏപ്രിൽ 11 വരെ അപേക്ഷിക്കാം. വിവിധ കാലാവധികളിലായി 8 പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് മികച്ച പലിശനിരക്കുണ്ട്. ഈ കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.
കടപ്പത്ര സമാഹരണത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. ഇന്റർനെറ്റ് ബാങ്ക് സംവിധാനം ഉപയോഗിച്ച് ഓൺലൈനായും നിക്ഷേപിക്കാം. യുപിഐ ഉപയോഗിച്ചും നിക്ഷേപം നടത്താം. ശാഖകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും നിക്ഷേപകർക്ക് കൃത്യമായ കാലയളവിൽ പലിശയും കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപത്തുകയും നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.
കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായി കമ്പനിയുടെ സ്വർണ വായ്പ ബിസിനസ് ആവശ്യങ്ങളെ ലക്ഷ്യമാക്കിയുള്ളതാണെന്നും അത് കമ്പനിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ. ചെറിയാൻ പറഞ്ഞു.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business