ധോണിയുടെ ബാറ്റിങ് കാണാനാണ് ഭൂരിഭാഗം ചെന്നൈ ആരാധകരും സ്റ്റേഡിയത്തിൽ വരുന്നത്, അദ്ദേഹം നേരത്തേ ഇറങ്ങണം: വാട്സൻ

Mail This Article
×
ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി എം.എസ്.ധോണി അൽപം നേരത്തേ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് മുൻ ചെന്നൈ താരവും ഓസ്ട്രേലിയൻ ക്രിക്കറ്ററുമായ ഷെയ്ൻ വാട്സൻ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഒൻപതാമനായാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്.
‘ധോണിയുടെ ബാറ്റിങ് കാണാനായാണ് ചെന്നൈ ആരാധകരിൽ ഭൂരിഭാഗം പേരും സ്റ്റേഡിയത്തിൽ എത്തുന്നത്. അദ്ദേഹം അൽപം കൂടി നേരത്തേ ബാറ്റിങ്ങിന് ഇറങ്ങണമെന്നാണ് എന്റെ അഭിപ്രായം. അത് ടീമിനും ആരാധകർക്കും ഒരുപോലെ ഗുണം ചെയ്യും.അദ്ദേഹം ഒരു 30 പന്തെങ്കിലും കളിച്ചാൽ മത്സരത്തിന്റെ ഗതി തന്നെ മാറും’– വാട്സൻ പറഞ്ഞു.
English Summary:
Dhoni Should Bat Higher: Shane Watson advocates for earlier MS Dhoni batting position in IPL
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.