പൊതുജനാരോഗ്യ ഏജൻസികളിലെ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ്; ജോലി നഷ്ടമായത് ആയിരത്തിലധികം പേർക്ക്

Mail This Article
വാഷിങ്ടൻ ∙ സിഡിസി, എഫ്ഡിഎ എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് ആരോഗ്യ ഏജൻസികളിലെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതായി റിപ്പോർട്ട്. പിരിച്ചുവിടലുകൾ എച്ച് എച്ച് എസിനെ 62,000 തസ്തികകളിലേക്ക് ചുരുക്കുമെന്നാണ് പ്രതീക്ഷ. ഇത് ജീവനക്കാരിൽ ഏകദേശം നാലിലൊന്ന് പേരെ - പിരിച്ചുവിടലുകൾ വഴി 10,000 ജോലികളും നേരത്തെയുള്ള വിരമിക്കൽ, സ്വമേധയാ ഉള്ള വിരമിക്കൽ ഓഫറുകൾ സ്വീകരിച്ച 10,000 തൊഴിലാളികളെയും നഷ്ടപ്പെടുത്തും.
വാഷിങ്ടനിലും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആസ്ഥാനമായുള്ള അറ്റ്ലാന്റയിലും രാജ്യത്തുടനീളമുള്ള ചെറിയ ഓഫിസുകളിലുമാണ് കൂടുതൽ പേരും. ചില ജീവനക്കാർക്ക് രാവിലെ ഓഫിസിലെത്തും മുൻപേ തന്നെ പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചിരുന്നു. വാഷിങ്ടൻ, മേരിലാൻഡ്, അറ്റ്ലാന്റ എന്നിവിടങ്ങളിൽ ഓഫിസുകളിലെത്തിയവരെ പുറത്ത് നിർത്തിയ ശേഷമാണ് ഒഴിവാക്കൽ അറിയിപ്പ് നൽകിയത്.