ADVERTISEMENT

അബുദാബി ∙ ദുബായിൽനിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ. വെള്ളത്തിനടിയിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാം. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്ത് എത്തിയത്. യാഥാർഥ്യമായാൽ ഇന്ത്യ-യുഎഇ യാത്രാസമയം 2 മണിക്കൂറായി കുറയും. നിലവിൽ വിമാനത്തിൽ 4 മണിക്കൂറെടുക്കും. 

ഇന്ത്യ-യുഎഇ യാത്രാ കപ്പൽ സർവീസ് പദ്ധതി വാഗ്ദാനങ്ങളിൽ ആടിയുലയുമ്പോഴാണ് കടലിനടിയിലൂടെയുള്ള അതിവേഗ ട്രെയിൻ പദ്ധതി പ്രതീക്ഷ നൽകുന്നത്. ഒരേസമയം യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാൽ ഇരുരാജ്യങ്ങൾക്ക് മാത്രമല്ല റെയിൽ കടന്നുപോകുന്ന ഇതര രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൽറ്റന്റ് അബ്ദുല്ല അൽ ഷെഹി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതായിരിക്കും പദ്ധതി. 

യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് ശുദ്ധജലം കയറ്റി അയയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. അണ്ടർവാട്ടർ ട്രെയിൻ യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നാണ് സൂചന.

കടലിനടിയിലൂടെയുള്ള അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കലാണ് വെല്ലുവിളി നിറഞ്ഞ ഘട്ടം. സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും വേണം. 2000 കി.മീ ദൂരത്തിലാണ്  ദുബായ്-മുംബൈ നഗരങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കുക. പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാൽ നിർമാണം പൂർത്തിയാക്കി 2030ൽ സർവീസ് ആരംഭിക്കാനാണ് നീക്കം. 

പദ്ധതി ട്രാക്കിലായാൽ യൂറോപ്പിലേക്കുള്ള സാമ്പത്തിക ഇടനാഴിയും സജീവമാകും. ഇന്ത്യയിൽനിന്ന് യുഎഇ വരെ കടൽമാർഗവും ഇസ്രയേലിലേക്ക് റെയിൽ മാർഗവും യൂറോപ്പിലേക്ക് കടൽമാർഗവുമാണ് സാമ്പത്തിക ഇടനാഴി വിഭാവനം ചെയ്യുന്നത്.

English Summary:

The UAE National Advisor Bureau Limited has come up with a plan for a high-speed underwater train Project - Dubai to Mumbai High-speed underwater train

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com