മ്യാൻമർ ഭൂകമ്പം: ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി യുഎഇ

Mail This Article
×
അബുദാബി ∙ മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ. അബുദാബി പൊലീസ്, നാഷനൽ ഗാർഡ്, ജോയിന്റ് ഓപറേഷൻസ് കമാൻഡ് എന്നിവരുൾപ്പെടെയുള്ള തിരച്ചിൽ, രക്ഷാ സംഘത്തെ മ്യാന്മറിലേക്ക് അയച്ചു.
ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായി, ലോകത്തെങ്ങുമുള്ള പ്രകൃതിദുരന്തങ്ങളാൽ ബാധിക്കപ്പെട്ട സമൂഹങ്ങൾക്ക് ഉടനടി ആശ്വാസം നൽകുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. പ്രകൃതിദുരന്തബാധിതർക്ക് അടിയന്തര മാനുഷിക പ്രതികരണങ്ങളിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിൽ യുഎഇയും ഉൾപ്പെടുന്നു.
English Summary:
UAE has sent a search and rescue team, including Abu Dhabi Police, the National Guard, and the Joint Operations Command, to Myanmar to assist those affected by the Myanmar earthquake.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.