ADVERTISEMENT

ചോറിന് ഒരു കിടുക്കൻ കറി തയാറാക്കിയാലോ? ഇപ്പോൾ മാങ്ങയുടെ സീസൺ ആകുന്നു. അപ്പോൾ മാങ്ങ കൊണ്ട് രുചിയൂറും കറി തയാറാക്കാം. അങ്കമാലി സ്റ്റൈൽ മാങ്ങാക്കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ആദ്യം ഒരു മാങ്ങാ അധികം പുളി ഇല്ലാത്തത് നീളത്തിൽ അരിഞ്ഞെടുക്കാം. ഒരു ബൗളിൽ സവാള നീളത്തിൽ അരിഞ്ഞതും ഇഞ്ചി നീളത്തിൽ അരിഞ്ഞതും എരിവിന് അനുസരിച്ച് പച്ചമുളകും ഉപ്പും മല്ലിപൊടിയും മഞ്ഞപൊടിയും വെളിച്ചെണ്ണയും വിനാഗിരിയും കറിവേപ്പിലയും ചേർത്ത് ന‌ന്നായി തിരുമ്മി യോജിപ്പിക്കണം. ഇങ്ങനെ മിക്സ് ചെയ്യുന്നതിലാണ് സ്വാദ്. മാങ്ങയും ചേർത്ത് അഞ്ചുമിനിറ്റോളം ഉടച്ചെടുക്കണം. 

പാൻ വച്ച് അതിലേക്ക് മിക്സ് ചെയ്ത മാങ്ങാകൂട്ടും ഒപ്പം തേങ്ങയുടെ രണ്ടാംപാലും ചേർത്ത് നന്നായി വേവിക്കാം. പത്തുമിനിറ്റോളം വേവിച്ച് കറി കുറുക്കി എടുക്കാം. ശേഷം തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് തീ അണയ്ക്കാം. ഇനി മറ്റൊരു പാൻ വച്ച് താളിപ്പ് ചെയ്യാം. ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചേർത്ത് അതിലേക്ക് അര കപ്പ് ചെറിയുള്ളി അരിഞ്ഞത് ചേർക്കാം. ഉള്ളി നല്ല ബ്രൗണ്‍ നിറമാകുമ്പോൾ കറിവേപ്പിലയും നിറത്തിനായി കശ്മീരി മുളക്പൊടിയും ചേർത്ത് ഇളക്കിയെടുത്ത് മാങ്ങാക്കറിയിലേക്ക് ചേർക്കാം, ആഹാ കിടിലൻ അങ്കമാലി സ്റ്റൈൽ മാങ്ങാക്കറി റെഡി. ഇനി ഇങ്ങനെയൊന്നും തയാറാക്കി നോക്കാം.

English Summary:

Angamali Mango Curry Recipe

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com