ഇങ്ങനെയൊരു ക്രീ ബണ്ണും മസാല റസ്ക്കും നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഒറ്റ ദിവസം ഇത്രയധികം പലഹാരങ്ങൾ!
Mail This Article
കുക്കീസും പഫ്സും ബ്രെഡും റസ്ക്കും ബിസ്ക്കറ്റുമടക്കം മിക്കതും കുട്ടികള്‍ക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. ബേക്കറിയിൽ എത്തിയാൽ മധുരപ്രിയരായ കുട്ടികളുടെ കണ്ണെത്തുന്നത് ക്രീം ബണ്ണിലേക്കാണ്. മാത്രമല്ല കുക്കീസും സ്വീറ്റ് പഫ്സും കപ്പ്കേക്കുമൊക്കെ വാങ്ങി കൂട്ടും. ബേക്കറിയിലെ കണ്ണാടി ചില്ലുകൂട്ടിൽ ഗമയിലിരിക്കുന്ന ഈ പലഹാരങ്ങളൊക്കെയും ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹം തോന്നാത്തവരും ചുരുക്കമായിരിക്കും. ഒറ്റ ദിവസം കൊണ്ട് ഇരുപതിലധികം പലഹാരങ്ങൾ തയാറാക്കുന്ന കോട്ടയത്തെ ബോർമയാണ് പ്രിന്‍സ് ബേക്കറി.
മൂന്നുപേരടങ്ങളുന്ന സുഹൃത്തുക്കളുടെ നീണ്ടനാളത്തെ ആഗ്രഹവും കഠിനപ്രയന്തവുമാണ് പ്രിൻസ് ബേക്കറിയുടെ പിറവിയ്ക്ക് പിന്നിൽ. ഇവരുടെ പ്രധന ഐറ്റമാണ് കോക്കനട്ട് ക്രീം ബണ്ണും മസാല റസ്ക്കും.
സാധാരണ ക്രീം ബണ്‍ പോലെയല്ല, മുകളിൽ കോക്കനട്ട് തൂവി, തേങ്ങയുടെയും ക്രീമിന്റെ രുചിയിൽ അലിയുന്ന ബണ്ണാണിത്. ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കണമെന്നും തോന്നും. അടുത്തത് മസാല റസ്ക്കാണ്.
ഇതിന് ആരാധകരും ഏറെയുണ്ട്. സ്പെഷൽ മസാല ചേര്‍ത്ത റസ്ക്കാണിത്. ചായയുടെ കൂടെയോ അല്ലതെയോ കഴിക്കാവുന്നതാണ്. കുക്കീസും മറ്റും പലഹാരങ്ങളും കഴിഞ്ഞാൽ ബ്രെഡാണ് ഇവിടുത്തെ താരം. നല്ല മയമുള്ള ബ്രെഡുകളാണ് പ്രിൻസ് ബേക്കറിയുടേത്. ബോർമയിലെത്തി പലഹാരങ്ങൾ ചൂടോടെ വാങ്ങുന്നവരുമുണ്ട്.
പ്രിൻസ് ബോർമയിൽ ഇരുപതിലധികം പലഹാരങ്ങൾ ഒറ്റ ദിവസ കൊണ്ട് തയാറാക്കി ഓർഡർ അനുസരിച്ച് മറ്റു ബേക്കറികളിൽ എത്തിക്കും. ബേക്കറിയിൽ പലഹാരങ്ങൾ തയാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമൊക്കെ പ്രിൻസ് ബോർമയുടെ ഉടകൾ തന്നെയാണ്. ഒപ്പം മറ്റു സഹായത്തിനായി ചേച്ചുമാരുമുണ്ട്.
വീട്ടമ്മമാർക്ക് സ്വന്തമായി വരുമാനം കണ്ടെത്താനായി പ്രിൻസ് ബോർമയും ഒപ്പമുണ്ട്, ബോർമയുടെ വിജയത്തിന് പിന്നിൽ ചേച്ചിമാരുമുണ്ടെന്ന് പ്രിൻസ് ബേക്കറി നടത്തിപ്പിലൊരാളായ രാജീവ് പറയുന്നു. മായം ചേർക്കാത്ത, വൃത്തിയായി തയാറാക്കിയ നല്ല പലഹാരങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലെത്തിക്കുക എന്നതാണ് പ്രിൻസ് ബോർമയുടെ ലക്ഷ്യം.