ADVERTISEMENT

സൂപ്പർഫുഡ് എന്ന പേരിൽ ലോകമെങ്ങും അംഗീകാരം ലഭിച്ചിട്ടുള്ള വിത്താണ് ചിയ. ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇത്രയെല്ലാം ഗുണങ്ങൾ ഉണ്ടെങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് തന്നെ വേണം ചിയ വിത്തുകൾ കഴിക്കാൻ. അല്ലാതെ ചിയ വിത്തുകൾ കഴിച്ചാൽ അത് ദഹനത്തെ ബാധിക്കുമെന്ന് മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ചിയ വിത്തുകൾ വെള്ളം വലിച്ചെടുക്കുന്നു

ചിയ വിത്തുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം എന്ന് പറയുന്നത് അത് കുതിരാനായി വെള്ളത്തിൽ ഇടുമ്പോൾ ഒരുപാട് വെള്ളം വലിച്ചെടുത്ത് ഒരു ജെൽ സ്വഭാവത്തിലേക്ക് മാറുന്നു. അതു നമ്മുടെ ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ, വെള്ളത്തിൽ കുതിർത്താതെ ചിയ വിത്തുകൾ കഴിച്ചാൽ അത് നമ്മുക്ക് ദഹനസംബന്ധമായ പ്രശ്നമുണ്ടാക്കും. ഇത്തരത്തിൽ കഴിച്ചാൽ അത് നമ്മുടെ വയറിനുള്ളിലെ ജലാംശം വലിച്ചെടുക്കും. ഇത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും ബ്ലോട്ടിംഗിനും മലബന്ധത്തിനും കാരണമാകും.  

ദഹന തടസ്സം

കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും വലിയ രീതിയിൽ വെള്ളം വലിച്ചെടുക്കുന്ന വിത്തുകളാണ് ചിയ വിത്തുകൾ. അത് വെള്ളത്തിലിട്ട് കുതിരാതെ കഴിച്ചാൽ വയറ്റിൽ കിടന്ന് ഈ വിത്തുകൾ വെള്ളം വലിച്ചെടുക്കും. ഇത് ദഹനത്തിന് തടസം സൃഷ്ടിക്കും. അതുകൊണ്ട് നിർബന്ധമായും വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം മാത്രമേ ചിയ വിത്തുകൾ കഴിക്കാവൂ.

chia-seed1

അതുപോലെ തന്നെ കുതിർന്ന് കഴിയുമ്പോൾ മാത്രമാണ് ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ പോലുള്ള പോഷകങ്ങൾ കൃത്യമായി ലഭിക്കുകയുള്ളൂ. വെള്ളത്തിൽ കുതിർത്തതിനു ശേഷം കഴിക്കുന്ന ചിയ വിത്തുകളിൽ നിന്ന് ശരീരത്തിന് വളരെ എളുപ്പത്തിൽ ഈ പോഷകങ്ങൾ വലിച്ചെടുക്കാൻ കഴിയും. 

chia-pudding

വെള്ളത്തിൽ കുതിർത്താത്ത ചിയ വിത്തുകൾ നന്നായി ചവച്ചരച്ച് കഴിച്ചില്ലെങ്കിൽ അത് ശ്വാസതടസത്തിന് വരെ കാരണമാകും. തൊണ്ടയിൽ നീര് വെയ്ക്കുന്നതിനും അത് കാരണമാകും. കൂടാതെ, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും ബ്ലോട്ടിംഗിനും ഇത് കാരണമാകും. വെള്ളത്തിൽ കുതിർത്ത ചിയ വിത്തുകൾ കഴിക്കുന്നത് അനാവശ്യമായ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും മറ്റും ഒഴിവാക്കുന്നു.

chia-seed-pudding

ആരോഗ്യത്തിന് വളരെ ഗുണകരമാണെങ്കിലും കഴിക്കേണ്ട വിധത്തിൽ കഴിച്ചില്ലെങ്കിൽ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ചിയ വിത്തുകൾ കാരണം ഉണ്ടാകും. അതുകൊണ്ട് കഴിക്കുന്നതിനു ഒരു അരമണിക്കൂർ എങ്കിലും ചിയ വിത്തുകൾ വെള്ളത്തിലിട്ട് കുതിരാൻ അനുവദിക്കണം. അതിനു ശേഷം മാത്രമേ സലാഡിന് ഒപ്പമോ സ്മൂത്തിക്ക് ഒപ്പമോ ഒക്കെ ചിയ വിത്തുകൾ കഴിക്കാവൂ.

ഇനി ഇങ്ങനെ കഴിക്കാം

ഒരു ദിവസം 1-2 ടേബിൾസ്പൂൺ ചിയ സീഡ്സ് കഴിക്കാം. കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും കുതിര്‍ത്തു വയ്ക്കണം. സ്മൂത്തികള്‍, യോഗര്‍ട്ട്, ഓട്സ് എന്നിവയില്‍ ടോപ്പിംഗ് ആയി ചേര്‍ത്ത് കഴിക്കാം.

*ചിയ ഫ്രസ്ക 

ചിയ വിത്ത് - ഒരു ടേബിൾ സ്പൂൺ

വെള്ളം - ഒരു കപ്പ്  

ചെറുനാരങ്ങാ നീര് - ഒരു ടേബിൾ സ്പൂൺ 

തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് - ഒരു ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളത്തിലേക്ക് ചിയ വിത്തുകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനൊപ്പം തന്നെ ചെറുനാരങ്ങാ നീരും തേനോ മേപ്പിൾ സിറപ്പോ കൂടി ചേർക്കാവുന്നതാണ്. ഇനി പത്തുമിനിട്ട് മാറ്റിവെക്കാം. ചിയ വിത്തുകൾ നന്നായി കുതിർന്നു വീർത്തതിന് ശേഷം മാത്രം കുടിക്കാം.

*ഫ്രൂട്ട് - ചിയ വാട്ടർ 

ചിയ വിത്തുകൾ - ഒരു ടേബിൾ സ്പൂൺ

വെള്ളം - ഒരു കപ്പ്  സ്ട്രോബെറി, ഓറഞ്ച്, കുക്കുമ്പർ എന്നിവ ഓരോന്നും - ഒരു കൈനിറയെ 

തയാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ചിയ വിത്തുകൾ മിക്സ് ചെയ്തതിനു ശേഷം ഇഷ്ടമുള്ള പഴങ്ങൾ അരിഞ്ഞു ചേർക്കാവുന്നതാണ്. കുറച്ച് മണിക്കൂർ ഫ്രിജിലോ അല്ലെങ്കിൽ ഒരു രാത്രി മുഴുവനുമോ വെച്ചതിനു ശേഷം കഴിക്കാം. 

* തേങ്ങ - ചിയ വാട്ടർ 

ചിയ വിത്തുകൾ - ഒരു ടേബിൾ സ്പൂൺ,

തേങ്ങാവെള്ളം - ഒരു കപ്പ് 

തയാറാക്കുന്ന വിധം 

ഒരു കപ്പ് തേങ്ങാവെള്ളത്തിലേക്കു മേല്പറഞ്ഞ അളവിലുള്ള ചിയ വിത്തുകൾ ചേർത്തിളക്കാം. ഇനി പത്തു മിനിട്ടുനേരം ഈ വെളളം മാറ്റി വയ്ക്കാവുന്നതാണ്. ശേഷം കുടിക്കാം.

English Summary:

Chia Seeds Benefits Recipes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com