ട്രെയിനോടാത്ത ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ലോക്കോപൈലറ്റ്. അനേകം പ്രതിസന്ധികളെ തരണം ചെയ്താണ് കാർത്തികയുടെ ജീവിതം ‘ട്രാക്കിലാ’യത്. വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്ന് ചെന്നൈയിലെ ഓട്ടങ്ങൾ നിലയ്ക്കാത്ത പാളങ്ങളിലേയ്ക്കുള്ള യാത്രയാണിത്. ‘ഒരു തീവണ്ടിയാത്ര’യുടെ അത്രയും തന്നെ സംഭവബഹുലമായത്.
ജനലിലൂടെ പുറത്തുകാണുന്ന കാഴ്ചകളിലേക്ക് കണ്ണുനട്ട് യാത്രക്കാർ ഇരിക്കുമ്പോൾ ലോക്കോ പൈലറ്റിന്റെ ശ്രദ്ധ കണ്മുന്നിലെ പാളങ്ങളില്‍ മാത്രമാണ്. അവിടെ പലതും കാണാനാകും, ഞെട്ടിപ്പിക്കുന്നതും കരയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും സന്തോഷം പകരുന്നതുമായ കാഴ്ചകൾ. വനിതാ ലോക്കോ പൈലറ്റ് എന്ന നിലയിലുള്ള ജീവിതം പറയുകയാണ് ഈ വനിതാ ദിനത്തിൽ കാർത്തിക.
കാർത്തിക. (ചിത്രം: Special Arrangement)
Mail This Article
×
ഇടുക്കി വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്നു തുടങ്ങിയ യാത്രയാണ് കാർത്തികയുടേത്. ഒരു ട്രെയിൻ പോലെത്തന്നെയായിരുന്നു ആ യാത്ര. പതിയെയായിരുന്നു തുടക്കം. പിന്നെ അൽപാൽപമായി വേഗം കൂട്ടി. ഒടുവിൽ കുതിച്ചു പാഞ്ഞു. അധികം വൈകാതെതന്നെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. തുടക്കയാത്രയിൽ കാർത്തിക ഒറ്റയ്ക്കായിരുന്നു. പിന്നെ ചിലര്‍ ഒപ്പം ചേർന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, തനിക്കൊപ്പമുള്ള, മുഖങ്ങളറിയാത്ത ഒരുപാട് പേരുടെ സ്വപ്നങ്ങളും കൊണ്ടാണ് കാർത്തികയുടെ വേഗതയേറിയ യാത്ര. ആയിരക്കണക്കിന് ജീവനുകളുംകൊണ്ടു ലക്ഷ്യസ്ഥാനം നോക്കി പായുമ്പോൾ മുന്നിലെ പ്രതിസന്ധികളെ വേഗതയോടെ, മനോബലത്തോടെ വകഞ്ഞുമാറ്റുന്ന തീവണ്ടിയുടെ അമരക്കാരി. ലക്ഷ്യബോധവും ഉത്തരവാദിത്തബോധവും കൈമുതലാക്കിയാണ് ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ലോക്കോപൈലറ്റിന്റെ ആ യാത്ര.
വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്ന് കാർത്തിക കണ്ട സ്വപ്നങ്ങൾക്ക് ഒരു തീവണ്ടിയുടെ കരുത്തുണ്ടായിരുന്നു. ആ കരുത്ത് വേഗമാക്കി കുതിച്ച കാർത്തിക ലോക്കോപൈലറ്റായിട്ട് അഞ്ചുവർഷം. വേഗതയുടെ, മനുഷ്യരുടെ, തുടങ്ങിയിടത്തുതന്നെ വീണ്ടുമെത്തിച്ചേരുന്ന അവസാനിക്കാത്ത യാത്രയുടെ ഈ കഥ പറയുന്നത് വണ്ടിപ്പെരിയാർ ഡൈമുക്ക് എസ്റ്റേറ്റിലെ രാജന്റെയും മനോമണിയുടെയും മകൾ കാർത്തികയാണ്. തീവണ്ടിയോടാത്ത ഇടുക്കിയിൽനിന്ന് ചെന്നൈയിലെ ഓട്ടങ്ങൾ നിലയ്ക്കാത്ത പാളങ്ങളിലേയ്ക്കുള്ള യാത്രയുടെ കഥ.
English Summary:
Idukki's First Female Loco Pilot, Karthika, Overcame Numerous Challenges to Achieve Her Dream. Her journey from Vandiperiyar to Chennai is a Testament to Her Dedication.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.