ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

പ്രീമിയം സെഡാൻ കാംറിയുടെ ഒമ്പതാം തലമുറയെ മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയിൽ പ്രദർശിപ്പിച്ച് നിപ്പോൺ ടൊയോട്ട. കൊച്ചിയിലെ സിയാൽ കൺവെൻഷൻ സെന്ററിലാണ് പുതിയ കാംറി ഹൈബ്രിഡിനെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി രാജ്യാന്തര വിപണിയിലുള്ള ടൊയോട്ട കാംറി ഹൈബ്രിഡ് ജനുവരിയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 48 ലക്ഷം രൂപ വാഹനത്തിന്റെ ഇന്ത്യൻ എക്സ്ഷോറൂം വില. ഫീച്ചറുകളിലും രൂപത്തിലും മാറ്റങ്ങളോടെയാണ് ടൊയോട്ട കാംറി ഹൈബ്രിഡിന്റെ ഒമ്പതാം തലമുറയുടെ വരവ്.

കാംറിയുടെ മുന്‍ഭാഗം മുതല്‍ മാറ്റങ്ങളുണ്ട് C രൂപത്തിലുള്ള ഡിആര്‍എല്ലുകളും മെലിഞ്ഞ ഹെഡ്‌ലൈറ്റുകളും മാറ്റങ്ങളാണ്. ഹെഡ്‌ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ബ്ലാക്ക് എലമെന്റ്‌സ് പുതിയ ഗ്രില്‍ കൂടുതല്‍ എടുത്തു കാണിക്കുന്നു. പിന്നിലേക്കു വന്നാല്‍ ബംപറിന്റെ ഡിസൈനിലും ടെയില്‍ ലൈറ്റിലും മാറ്റങ്ങളുണ്ട്. അപ്പോഴും കാംമിയുടെ മൊത്തത്തിലുള്ള ക്ലാസിക് രൂപത്തില്‍ കൈവയ്ക്കാന്‍ ടൊയോട്ട തയ്യാറായിട്ടില്ല. മുന്‍ തലമുറയില്‍ നിന്നും വലിപ്പത്തില്‍ വലിയ മാറ്റങ്ങളില്ല. 4,920 എംഎം നീളവും 1,840എംഎം വീതിയും 1,445എംഎം ഉയരവുമുള്ള വാഹനമാണ് ടൊയോട്ട കാംറി. വീല്‍ബേസ് 2,825എംഎം. ടൊയോട്ടയുടേയും ആഡംബര വിഭാഗമായ ലെക്‌സസിന്റേയും നിരവധി മോഡലുകള്‍ പുറത്തിറങ്ങുന്ന ടിഎന്‍ജിഎ-കെ പ്ലാറ്റ്‌ഫോമിലാണ് കാംറി ഹൈബ്രിഡിനെ ഒരുക്കിയിരിക്കുന്നത്. 5 സീറ്റര്‍ വാഹനമായ കാംറിയുടെ ഭാരം 1,645 കിലോഗ്രാമും ഇന്ധന ടാങ്ക് കപ്പാസിറ്റി 50 ലീറ്ററുമാണ്.ഉള്ളിലേക്കു വന്നാല്‍ രണ്ട് 7 ഇഞ്ച് സ്‌ക്രീനുകളാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായി പ്രവര്‍ത്തിക്കുന്നത്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. ഹെഡ്‌സ്അപ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് സീറ്റിങ്, ഇലക്ട്രോണിക് ഡ്രൈവ് സീറ്റ് അഡ്ജസ്റ്റ്‌മെന്റ്, വയര്‍ലെസ് ചാര്‍ജര്‍, 3 സോണ്‍ എസി, 9 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ സര്‍വീസ് വിത്ത് പേഴ്‌സണലൈസ്ഡ് അസിസ്റ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുന്ന വാഹനമാണ് ടൊയോട്ട കാംറി ഹൈബ്രിഡ്. ടൊയോട്ട സെന്‍സ് 3.0യുമായാണ് കാംറി വരുന്നത്. ലൈന്‍ ട്രേസ് അസിസ്റ്റ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ അലര്‍ട്ട്, പ്രീ കൊളീഷ്യന്‍ അലര്‍ട്ട്, ഡൈനാമിക് റഡാര്‍ ക്രൂസ് കണ്‍ട്രോള്‍ വിത്ത് കര്‍വ് സ്പീഡ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടമാറ്റിക് ഹൈബീം, 360 പനോരമിക് വ്യൂ എന്നിവയെല്ലാം കാംറിയുടെ സുരക്ഷക്കെത്തുന്നു.ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ക്യാമ്രി ഹൈബ്രിഡ് എത്തുന്നത്. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്ന കാംറിയില്‍ 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 230 എച്ച്പി കരുത്ത് പുറത്തെടുക്കും. മുന്‍ തലമുറയെ അപേക്ഷിച്ച് 12 എച്ച്പി കൂടുതലാണിത്. കരുത്ത് കൂടിയെന്നു കരുതി ഇന്ധനക്ഷമതയില്‍(ലീറ്ററിന് 25.49 കിലോമീറ്റര്‍) കുറവു വന്നിട്ടില്ല. സ്‌പോര്‍ട്ട്, ഇകോ, നോര്‍മല്‍ എന്നീ മൂന്നു ഡ്രൈവ് മോഡുകള്‍. ടൊയോട്ടയുടെ മറ്റു ഹൈബ്രിഡ് മോഡലുകളിലേതു പോലെ ഇ-സിവിടി(ഇലക്ട്രോണിക്-കണ്ടിന്യുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ട്രാന്‍സ്മിഷനാണ് കാംറിയിലും നല്‍കിയിരിക്കുന്നത്.

English Summary:

Experience the all-new Toyota Camry Hybrid, launched in India. Discover its advanced features, impressive fuel efficiency, and cutting-edge safety technology. Visit the Manorama Auto World Expo in Kochi to see it live!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com