ഓൺലൈൻ സാമ്പത്തിക ഇടപാടുകള്‍ക്ക് ഫീസ് ഏർപ്പെടുത്താൻ കുവൈത്ത്

Mail This Article
കുവൈത്ത് സിറ്റി ∙ രാജ്യത്തെ ഓണ്‍ലൈന്‍ മുഖേനയുള്ള പണം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഫീസ് ചുമത്തുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രദേശിക ബാങ്കുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്താരമൊരു നീക്കമെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാടുകളും സൗജന്യമാണ്. ഓരോ ഇടപാടിനും, ഒന്ന് മുതല്‍ രണ്ട് ദിനാര്‍ വരെ ഫീസ് ചുമത്താന്‍ ബാങ്കുകള്‍ നീക്കം നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുള്ളത്.
നിലവില്‍ ബാങ്ക് ബ്രാഞ്ചുകള്‍ വഴി നടത്തുന്ന ട്രന്സ്ഫറുകള്ക്ക് 5 ദിനാര്‍ ഫീസ് ഈടാക്കുന്നുണ്ട്. ഡിജിറ്റല്‍ പരിവര്‍ത്തന ചെലവുകള്‍ വഹിക്കാന്‍ സഹായിക്കുന്ന വരുമാനമാണ് ബാങ്ക് ലക്ഷ്യമിടുന്നത്.