ADVERTISEMENT

നല്ല ഭക്ഷണം എവിടെ കിട്ടിയാലും ഭക്ഷണപ്രേമികൾ അവിടെ എത്തും. സുന്ദരകാഴ്ചകൾക്കൊപ്പം നല്ല രുചിയൂറും വിഭവങ്ങളുംകൂടി ഉണ്ടെങ്കില്‍ സംഗതി ജോറാകും. ഭക്ഷണപ്രേമികളായ സഞ്ചാരികൾക്ക് സുവർ‍ണാവസരമാണ് ഒരുക്കിയിരിക്കുന്നത്. നിരാമയ വെൽനെസ്സ് റിട്രീറ്റ് അതിരിപ്പിള്ളിയുടെ ഭംഗിക്കൊപ്പം ചേർന്ന് സംറോഹ റിസോർട്ടിൽ  ഭഷ്യവിരുന്നിന് തുടക്കമായി. ഈ രുചിക്കൂട്ടിന് ചുക്കാൻ പിടിക്കാൻ മാപ്പിള രുചികളുടെ റാണി ആബിദ റഷീദും ഒപ്പമുണ്ട്. 18,19 തിയതികളിൽ നടക്കുന്ന ഭക്ഷ്യമേളയിൽ 'ഡിന്നർ, സൺ‌ഡേ ബ്രഞ്ച്' എന്നിവയും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. 

food-fest-athirapilli

ഇറച്ചിപ്പത്തിരിയും, അരിക്കടുക്കയും, ചെമ്മീൻ മാങ്ങാക്കറിയും, മുട്ടമാലയും പിന്നെ ആബിദയുടെ സ്പെഷൽ പച്ചമാങ്ങ സർബത്തും അങ്ങനെ മലബാർ വിഭവങ്ങളെയും മാപ്പിള രുചികളെയും നിരാമയ ബ്രാൻഡിനൊപ്പം ചേർത്തുവയ്ക്കുക എന്നതാണ്  ഭക്ഷ്യമേളയുടെ ലക്ഷ്യം. ഇറ്റാലിയൻ ചൈനീസ് എന്നപോലെ മാപ്പിള കൂസിനും ലോകത്തിനു പ്രിയങ്കരമാക്കുകയാണ് എന്നതാണ് ലക്ഷ്യമെന്നും, നിരാമയ ബ്രാൻഡ് അതിനു വേദിയാകുന്നതിൽ ഒരുപാടു സന്തോഷമുണ്ടെന്നും ആബിദ കൂട്ടിച്ചേർത്തു. 

food-fest

60 വയസിൽ എത്തിനിൽക്കുന്ന ആബിദ റഷീദ്, തന്റെ മൂത്തുമ്മയിൽ നിന്നും പഠിച്ചെടുത്ത പഴമയുടെ രുചിക്കൂട്ടുകൾ ഈ ഭക്ഷ്യമേളയിലൂടെ ഭക്ഷണപ്രേമികളിലേക്ക് എത്തിക്കുകയാണ്. എല്ലാ യാത്രാപ്രിയരായ ഭക്ഷണപ്രേമികളെയും, അതിരിപ്പള്ളിയിലേക്കും മലബാർ രുചി വൈവിധ്യത്തിലേക്കും ക്ഷണിക്കുകയാണ് നിരാമയ ഗ്രൂപ്പ്.

English Summary:

Queen of Mappila Cuisine Chef Abida Rasheed, at Niraamaya Retreats Samroha Athirappilly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com