ഇവിടെ കിട്ടും പഞ്ചസാരയോ വെള്ളമോ ചേർക്കാത്ത ഫ്രെഷ് ജൂസ്
Mail This Article
ഒരു കിടിലോസ്ക്കി ഓറഞ്ച് ജൂസ് കുടിച്ചാലോ? ഈ കൊടുചൂടിൽ ഉള്ളം തണുക്കാൻ സൂപ്പറാണ് സ്പെഷൽ ജൂസ്. സാധാരണയിൽ നിന്ന് വ്യത്യാസമായി ഓറഞ്ച് വട്ടത്തിൽ മുറിച്ചു വച്ചിരിക്കുന്നത് കണ്ട് ഒരു കൗതുകത്തിന് കയറി നോക്കിയതാണ്. അപ്പോഴല്ലേ മനസ്സിലായത്, പഞ്ചസാരയോ വെള്ളമോ ഒന്നും ചേർക്കാതെ നീര് മാത്രമുള്ള നല്ല ഫ്രെഷ് ഓറഞ്ച് ജൂസ്.
എറണാകുളം കലൂർ സ്റ്റേഡിയം ലിങ്ക് റോഡില്‍ ഇരിങ്ങാലക്കുടക്കാരൻ ഗിരീഷും ഭാര്യയുമാണ് ഈ ജൂസ് തയാറാക്കി നൽകുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ ഇങ്ങനെ ജൂസ് ഉണ്ടാക്കി വിൽക്കുകയാണിവർ.
എല്ലാ ഓറഞ്ചുകളും കഴുകിയെടുത്ത ശേഷം വട്ടത്തിൽ മുറിച്ചെടുത്ത് ഈ മെഷീനിൽ വച്ച് നീരെടുക്കും. 80 രൂപയാണ് ജൂസിന്റെ വില. 40 രൂപയ്ക്ക് ഓറഞ്ച് സോഡയും ഓറഞ്ച് സർബത്തും ഇവിടെ കിട്ടും. അഞ്ചോ ആറോ ഓറഞ്ച് ആണ് ഒരു ഗ്ലാസ് ജൂസിന് വേണ്ടത്. ചെറിയ ഈച്ചകൾ വരാതിരിക്കാൻ മുറിച്ച ഓറഞ്ചിനുള്ളിൽ ചന്ദനത്തിരി വച്ചിരിക്കുന്നത് കാണാം. എന്നുകരുതി രുചിവ്യത്യാസം ഒന്നും ഉണ്ടാകില്ല. ഈച്ചകൾ വരാതിരിക്കാൻ നല്ലതാണ്. 40 കിലോയോളം ഓറഞ്ച് ഒരു ദിവസം ഇവിടെ ഇങ്ങനെ ജൂസ് ആകും. അപ്പോൾ നല്ല കിടിലോസ്ക്കി ജൂസ് കുടിക്കാൻ നേരേ കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ഗിരീഷ് കിടിലോസ്ക്കിയിലേക്ക് വന്നോളൂ.