ADVERTISEMENT

ചീനവലയിൽനിന്നു കിട്ടിയ മീൻ നല്ല നാടൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ രുചി വർത്തമാനത്തിലാണ് മുൻ ഐഎഎസ് ഓഫിസറായ പി.എം.അലി അസ്ഗർ പാഷ. ജനങ്ങൾക്കു വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്ത തലയിൽ ഇപ്പോൾ കറങ്ങിത്തിരിയുന്നത് എറണാകുളം കണ്ടെയ്‌നർ റോഡരികിൽ പൊന്നാരിമംഗലത്ത് ജനുവരിയിൽ ആരംഭിച്ച ‘മീമി’ എന്ന സ്വന്തം റസ്റ്ററന്റിലെ വിഭവങ്ങളെക്കുറിച്ചുള്ള ആലോചനകൾ.

ഉച്ചയ്ക്കു 12 മുതൽ 4 വരെ 14 ഇനം മീൻ വിഭവങ്ങളുമായി ഊണു ലഭിക്കും. ചീനവലയിൽനിന്നു ലഭിക്കുന്ന ജീവനുള്ള മീനുകളാണു എടുക്കുക. ജൈവ പച്ചക്കറി, വയനാടൻ മഞ്ഞൾ, തലശ്ശേരി ബോൾഡ് കുരുമുളക്, ആലപ്പുഴയിലെ കൃഷിയിടത്തിൽ നിന്നുളള നാളികേരം ആട്ടിയ വെളിച്ചെണ്ണ തുടങ്ങി ഉപയോഗിക്കുന്ന ഒരോ ഇനവും ജൈവരുചികളാണ്.

പാലക്കാട് ജില്ലാ കലക്ടർ, കൃഷി വകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളിലായി 34 വർഷത്തെ സേവനത്തിനു ശേഷം, ഭക്ഷ്യ– പൊതുവിതരണ വകുപ്പ് സെക്രട്ടറിയായി 2023 ജൂലൈയിലാണ് അദ്ദേഹം വിരമിക്കുന്നത്.

English Summary:

Fish Dishes Mimi Restaurant Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com