Activate your premium subscription today
ഇന്ത്യൻ വംശജനായ അമേരിക്കൻ നിക്ഷേപകൻ രാജീവ് ജെയ്ൻ നയിക്കുന്ന സ്വകാര്യ ഇക്വിറ്റി നിക്ഷേപസ്ഥാപനമാണ് ജിക്യുജി. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം മാത്രം ഏകദേശം 80,000 കോടി രൂപയാണ് ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചിട്ടുള്ളത്.
ആയുർവേദം, സിദ്ധ, യുനാനി (എഎസ്യു) മരുന്നുശാലകളെ ആയുഷ് ഫാർമസികളാക്കി മാറ്റാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. ആയുർവേദം, സിദ്ധ, യുനാനി മരുന്നുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മരുന്നുശാലകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. ഇതിനായി 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിൽ ഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ നീളുന്ന വെഡ്ഡിങ് സീസൺ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഒക്ടോബർ– ഡിസംബർ സീസണിൽ രാജ്യത്ത് 48 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ കണക്ക്. റെക്കോർഡ് ഉയരത്തിൽ നിന്ന വില കുറഞ്ഞതും ഡിമാൻഡ് വർധിക്കാനിടയാക്കി.
ഡോളറിനു ബദൽ എന്ന വാഗ്ദാനവുമായി അവതരിച്ച ബിറ്റ്കോയിൻ ക്രിപ്റ്റോകറൻസിയുടെ വില ഒരു ലക്ഷം ഡോളറിലേക്കു കുതിക്കുന്നു. 15 വർഷം മുൻപ് ആദ്യ ക്രിപ്റ്റോകറൻസിയായി അവതരിച്ചപ്പോൾ ഒരു ഡോളർകൊണ്ട് 1300 ബിറ്റ്കോയിൻ സ്വന്തമാക്കാൻ കഴിയുമായിരുന്ന സ്ഥാനത്താണിത്.
ആലപ്പുഴ ∙ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിനു സമഗ്ര മാസ്റ്റർപ്ലാൻ തയാറാക്കാൻ സംസ്ഥാന സർക്കാരിനോടു പാർലമെന്റിലെ ടൂറിസം, ഗതാഗത, സാംസ്കാരിക സ്ഥിരസമിതി യോഗം നിർദേശിച്ചു. കെ.സി.വേണുഗോപാൽ എംപി സമിതിയിൽ അംഗമാണ്. ഹൗസ്ബോട്ടുകളുടെ വർധിപ്പിച്ച ജിഎസ്ടി നിരക്ക് പുനഃപരിശോധിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു സമിതി
കൊച്ചി∙ അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ രണ്ടാമൂഴം ഉറപ്പാക്കിയ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇടിഞ്ഞ സ്വർണവില, നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ നടപടികളെത്തുടർന്നു വീണ്ടും ഉയരുന്നു. 2536 ഡോളറിലേക്ക് ഇടിഞ്ഞ വില 3 ദിവസങ്ങൾക്കൊണ്ട് 100 ഡോളറിലധികമാണ് ഉയർന്നത്. 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ
സൗരോർജ പദ്ധതിക്ക് കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുവെന്ന് ആരോപിച്ച് യുഎസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് നേരിടുന്നത് കനത്ത
ഇന്ത്യയിലേക്ക് എത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ/FDI) മുന്തിയപങ്കും സ്വന്തമാക്കുന്നത് മഹാരാഷ്ട്ര. വർഷങ്ങളായി മഹാരാഷ്ട്ര തന്നെയാണ് എതിരാളികളില്ലാതെ ഒന്നാംസ്ഥാനത്ത് തുടരുന്നതും.
ചെറുകിട-ഇടത്തരം കമ്പനികളുടെ (SME) പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) ചട്ടങ്ങൾ കൂടുതൽ കടുപ്പിക്കാൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI).
ഡോണൾഡ് ട്രംപിന്റെ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ്, ക്രിപ്റ്റോകറൻസി ട്രേഡിങ് സ്ഥാപനമായ ബക്റ്റിനെ (Bakkt) ഏറ്റെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചെന്ന വാർത്തകളും ക്രിപ്റ്റോകറൻസികൾക്ക് കരുത്തായിട്ടുണ്ട്.
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സൊല്യൂഷനുകളുടെ മുൻനിര സേവന ദാതാക്കളാണ് കേരളം ആസ്ഥാനമായുള്ള കമ്പനി . സർക്കാർ സംരംഭമായ എച്ച്പിസിഎല്ലുമായുള്ള ചാർജ്മോഡിന്റെ സഹകരണം ഇവി ചാർജിങ് രംഗത്തെ നേട്ടമാണ് ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്പിസിഎൽ ഇവി ചാർജിങ് സ്റ്റേഷനുകളും പരിധിയില്ലാതെ ഉപയോഗപ്പെടുത്താൻ
ന്യൂഡൽഹി∙ 213.14 കോടി രൂപ പിഴയിട്ട കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’. സിസിഐയുടെ തീരുമാനത്തിൽ വിയോജിക്കുന്നതായി കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. വാട്സാപ് ഉപയോക്താക്കളിൽ നിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം
ന്യൂഡൽഹി ∙ ഇലക്ട്രിക് ഓട്ടോകൾക്ക് നൽകുന്ന സബ്സിഡി തുക പകുതിയായി കേന്ദ്രം വെട്ടിക്കുറച്ചു. പിഎം ഇലക്ട്രിക് ഡ്രൈവ് റവല്യൂഷൻ ഇൻ ഇന്നവേറ്റീവ് വെഹിക്കിൾ എൻഹാൻസ്മെന്റ് (പിഎം ഇ-ഡ്രൈവ്) എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ ഇ–ഓട്ടോകൾക്കുള്ള സബ്സിഡി 50,000 രൂപയിൽ നിന്ന് 25,000 ആയാണ് കുറച്ചത്.
വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി 2000 പ്രതിനിധികളെത്തും. ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന സംഗമത്തിൽ 7 രാജ്യങ്ങൾ പങ്കാളികളാണ്.
കൊച്ചി ∙ കേരളത്തിലെ കർഷക സമൂഹം ശ്രീലങ്കൻ കുരുമുളകിന്റെ ഇറക്കുമതി ഭീഷണിയുടെ നിഴലിൽ നിൽക്കെ രാജ്യാന്തര കുരുമുളകു സമൂഹത്തിന്റെ (ഐപിസി) വാർഷിക സമ്മേളനത്തിനു ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കം. ലങ്കൻ പരിസ്ഥിതി, തോട്ടം മന്ത്രി വിജിത ഹെറാത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കുരുമുളക് – വാണിജ്യ മേഖലയെക്കുറിച്ചു
തിരുവനന്തപുരം:മത്സ്യത്തൊഴിലാളികൾക്കുള്ള കേന്ദ്ര ആനുകൂല്യങ്ങൾ ഫിഷറീസ് പോർട്ടൽ വഴി മാത്രമാക്കുന്ന പദ്ധതിയുടെ റജിസ്ട്രേഷനിൽ കേരളം ഒന്നാമത്. ‘നാഷനൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ (എൻഎഫ്ഡിപി) കേരളത്തിൽ ഇതുവരെ 1.56 ലക്ഷം പേർ റജിസ്ട്രേഷൻ പൂർത്തിയാക്കി. അസം, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ്
ന്യൂഡൽഹി ∙ വജ്ര വ്യവസായ മേഖലയ്ക്കായി കേന്ദ്ര ഉപഭോക്തൃത സംരക്ഷണ അതോറിറ്റി ഉടൻ മാർഗരേഖ പുറത്തിറക്കും. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുള്ള വജ്ര വിൽപന തടയുകയാണ് ലക്ഷ്യം. ലേബലിങ്, സർട്ടിഫിക്കേഷൻ വ്യവസ്ഥകളും നിർദേശിക്കും. മാർഗരേഖ തയാറാക്കുന്നതിനായി ഈ മേഖലയിലെ പ്രമുഖരുമായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം
വായ്പ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മേൽ രാഷ്ട്രീയ സമ്മർദം മുറുകുന്നു. നിരക്കുകൾ കുറച്ചു സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്ന് ഏതാനും ദിവസം മുൻപു മാത്രമാണു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടത്.
വെള്ളി, പ്ലാറ്റിനം, പലേഡിയം തുടങ്ങിയവയുടെ വിലയും കൂടുകയാണ്. വെള്ളിയുടെ രാജ്യാന്തരവില ഔൺസിന് 0.1% വർധിച്ച് 31.17 ഡോളറിലെത്തി. 2.8% മുന്നേറി പലേഡിയം വില 1,032.99 ഡോളറായി. 0.5% ഉയർന്ന് 971.66 ഡോളറാണ് പ്ലാറ്റിനം വില.
ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ഇന്ന് ഓഹരി വിപണിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (IOB) ഓഹരികൾ 2.12%, യൂകോ ബാങ്ക് 1.83%, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 0.59% എന്നിങ്ങനെ നേട്ടത്തിലും സെൻട്രൽ ബാങ്ക് 1.15% നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി ഇന്ന് നേട്ടത്തിലേറി. 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ 1,362 രൂപയിലായിരുന്നു ഇന്ന് വ്യാപാരം. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് 2,979.45 രൂപയെന്ന സർവകാല റെക്കോർഡ് ഉയരംതൊട്ട കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് കുത്തനെ താഴ്ന്നിരുന്നു.
പലിശമാത്രം അടച്ചശേഷം മുതൽ അവസാനനിമിഷം അടയ്ക്കുക, ബുള്ളറ്റ് പേയ്മെന്റ് സൗകര്യം ഉപയോഗിച്ച് പലിശയും മുതലും അവസാനനിമിഷം ഒറ്റത്തവണയായി തിരിച്ചടയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും നിലവിൽ നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
അജ്മാൻ ∙ യുഎഇയിലെ ഏറ്റവും പുതിയ സ്വതന്ത്ര വ്യാപാര മേഖലയായ അജ്മാൻ ന്യൂവെഞ്ചേഴ്സ് സെന്റർ ഫ്രീസോൺ ബിസിനസ് ലൈസൻസ് ലഭിക്കാൻ 15 മിനിറ്റ് മാത്രം. തൊഴിൽ വീസയ്ക്ക് രണ്ടു ദിവസം മതി. 20 ദിവസം വരെ നീളുന്ന നടപടിക്രമങ്ങൾ ലഘൂകരിച്ചാണ് നിക്ഷേപകരെ ആകർഷിക്കുന്നതെന്ന് ന്യൂവെഞ്ചേഴ്സ് സിഇഒ ഋഷി സോമയ്യ പറഞ്ഞു. കുറഞ്ഞ
ന്യൂഡൽഹി ∙ മാംസം, പാലുൽപന്നങ്ങൾ, മുട്ട എന്നിവ ലബോറട്ടറികളിൽ വികസിപ്പിക്കുന്നതിനും വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വ്യവസ്ഥകൾ കൊണ്ടുവരും. ഇന്ത്യയിൽനിന്ന് കൃത്രിമ മാംസ കയറ്റുമതി വർധിക്കുന്നതും ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട്
ഐടി വികസനത്തിനായി ഇക്കൊല്ലം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘വർക്ക് നിയർ ഹോം’ പദ്ധതി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിൽ തന്നെ യാഥാർഥ്യമാവുന്നു. കൊട്ടാരക്കരിൽ ബിഎസ്എൻഎൽ കെട്ടിടം വാടകയ്ക്ക് എടുത്ത് ഐടി പാർക്ക് സജ്ജീകരിക്കുകയാണ്.
ന്യൂഡൽഹി∙ രാജ്യത്തെ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 5 ലക്ഷം കടന്നു. ഞായറാഴ്ച മാത്രം 5.05 ലക്ഷം ആളുകളാണ് ഇന്ത്യയ്ക്കുള്ളിൽ വിമാനങ്ങളിൽ യാത്ര ചെയ്തത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് വെള്ളിയാഴ്ചയാണ്, 4.99 ലക്ഷം. ഉത്സവ–വിവാഹസീസണും കുതിപ്പിനു കാരണമായി.
ഉയർന്ന പലിശ നിരക്ക് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമെന്നും അതുകൊണ്ട് ബാങ്കുകൾ പലിശ നിരക്ക് താങ്ങാവുന്ന നിലവാരത്തിലേക്കു കുറയ്ക്കണമെന്നും ധനമന്ത്രി നിർമല സീതാരാമൻ. ഇപ്പോഴത്തെ നിരക്കുകൾ രാജ്യത്തെ ആളുകൾക്കു താങ്ങാവുന്നതല്ലെന്നും അവർ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ധനമന്ത്രിയുടെ പരാമർശം. എസ്ബിഐ കഴിഞ്ഞ ദിവസം എംസിഎൽആർ നിരക്കിൽ 0.05% വർധന വരുത്തിയിരുന്നു.
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടിയേക്കുമെന്ന് സൂചന. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2018 ഡിസംബറിൽ നിയമിതനായ ശക്തികാന്ത ദാസിന്റെ കാലാവധി 2021ൽ 3
ഇത്തരം സാഹചര്യങ്ങളിൽ 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾക്കാണ്. നിക്ഷേപകർ ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് പിൻവാങ്ങി സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചേക്കേറും. വിലയും കൂടും.
കുരുമുളക് വില തുടർച്ചയായി ഇടിയുന്നു. കേരളത്തിലെ വിവിധ അങ്ങാടികളിലെ വിലനിലവാരം നോക്കാം
ഒക്ടോബർ 28 മുതൽ നവംബർ 5 വരെയായിരുന്നു ലുലു പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ചത്. യുഎഇ ഈ വർഷം സാക്ഷിയായ ഏറ്റവും വലിയ ഐപിഒ വഴി ലുലു സമാഹരിച്ചത് 172 കോടി ഡോളർ (14,520 കോടി രൂപ).
ദുബായിയുടെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ഉണർവ് സമ്മാനിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ. ബിൻഘാട്ടി പ്രോപ്പർട്ടീസിന്റെ അത്യാഡംബര പാർപ്പിട സമുച്ചയ പദ്ധതിയായ ബുഗാട്ടി റെസിഡൻസസിൽ പുത്തൻ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. 20 കോടി ദിർഹമാണ് വില (ഏകദേശം 455 കോടി രൂപ). അത്യാഡംബര വാഹന ബ്രാൻഡായ
രൂപ തളരുന്നത് പ്രവാസികൾക്ക് നേട്ടമാണ്. ഡോളർ കുതിക്കുമ്പോൾ യുഎഇ ദിർഹവും സൗദി റിയാലും ഉൾപ്പെടെ ഗൾഫ് കറൻസികളുടെ മൂല്യവും ആനുപാതികമായി കൂടും. രൂപയ്ക്കെതിരെ യുഎഇ ദിർഹം ചരിത്രത്തിലാദ്യമായി കഴിഞ്ഞയാഴ്ച 23ലേക്ക് എത്തിയിരുന്നു.
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ വളർച്ച നിരക്ക് 29ന് സർക്കാർ പ്രസിദ്ധീകരിക്കും. അതിനുമുൻപേ തന്നെ സമ്പദ്ഘടന കിതപ്പിലേക്കാണെന്ന പ്രവചനം വിവിധ ഏജൻസികൾ നടത്തിക്കഴിഞ്ഞു. ജപ്പാനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ നോമുറ പറയുന്നത് കുറേനാളത്തെ കുതിപ്പിന് ശേഷമുള്ള ഒരു ചാക്രിക
കൊച്ചി∙ ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യയിൽ പുതിയ ഔഡി ക്യു7ന്റെ ബുക്കിങ് ആരംഭിച്ചു. ഔഡി ഇന്ത്യ വെബ്സൈറ്റ് വഴിയോ ‘മൈ ഔഡി കണക്ട്’ ആപ് വഴിയോ ബുക് ചെയ്യാം.2 ലക്ഷം രൂപയാണ് പ്രാരംഭ ബുക്കിങ് തുക. ഔറംഗബാദിലെ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്ത പുതിയ ഔഡി ക്യു7 28ന് ഇന്ത്യയിൽ അവതരിപ്പിക്കും. 340
ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ അമ്പരപ്പിച്ച് സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത തിരിച്ചുകയറ്റം. നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ നിലപാടും സ്വർണത്തിന് ഊർജമായി.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഒഡിഷ, ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി 18 സംസ്ഥാനങ്ങളാണ് ഇന്ത്യയിൽ തക്കാളി ഉൽപാദനത്തിൽ മുന്നിലുള്ളത്.
മാതൃകമ്പനിയായ എൻടിപിസിയുടെ ഓഹരികൾ കൈവശമുള്ളവർക്കായി 1,000 കോടി രൂപയുടെ ഓഹരികളും നീക്കിവച്ചിട്ടുണ്ട്. റീട്ടെയ്ൽ നിക്ഷേപകർക്ക് പരമാവധി രണ്ടുലക്ഷം രൂപയുടെ ഓഹരികൾക്കായാണ് അപേക്ഷിക്കാനാവുക.
ഒരു ലക്ഷം വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്ന പദ്ധതിയുമായി നിതി ആയോഗ്. നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) വികസിപ്പിക്കാൻ സഹായം നൽകുന്നത്. പ്രമുഖ ഓൺലൈൻ ബ്യൂട്ടി സർവീസ് കമ്പനിയായ ‘അർബൻ കമ്പനിയുമായി’ സഹകരിച്ചാണ് പദ്ധതി. വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്കായിരിക്കും പദ്ധതിയുടെ ഭാഗമാകാൻ അവസരമുണ്ടാകുക.
ലുലു റീട്ടെയ്ലിന്റെ ഐപിഒയ്ക്ക് ലഭിച്ചത് മൊത്തം 3.11 ലക്ഷം കോടി രൂപയുടെ അപേക്ഷകളായിരുന്നു. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒയാണ് ലുലുവിന്റേത്. 2.04 ദിർഹം (ഏകദേശം 47 രൂപ) ആയിരുന്നു ഐപിഒയിൽ ഓഹരി വില.
രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഉയരുന്നത്. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തിൽ ലുലുമാളുകളുള്ളത്.
ഇന്ത്യയിലെ പവർ ഗ്രിഡ് വഴി നേപ്പാളിൽ നിന്നു ബംഗ്ലദേശിലേക്കു വൈദ്യുതി കൈമാറുന്ന പദ്ധതിക്കു തുടക്കം. മൂന്നു രാജ്യങ്ങളിലെ ശൃംഖലകൾ ഭാഗമാകുന്ന ലോകത്തിലെ തന്നെ ആദ്യ വൈദ്യുതി വിതരണ സംവിധാനമാണിത്. നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ സന്ദർശിച്ച ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണയായത്.
ന്യൂഡൽഹി∙ 2025 ഏപ്രിൽ 1 മുതൽ രാജ്യത്തെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമായും ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ വഴിയാക്കും. അന്തിമവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കഴിഞ്ഞ മാസം മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഫിറ്റ്നസ് പരിശോധിക്കുന്ന രീതിയാണ് ഓട്ടമേറ്റഡ്
സോളർ പദ്ധതിയുടെ ലേലത്തിൽ വ്യാജ ബാങ്ക് ഗ്യാരന്റി സമർപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനിൽ അംബാനിയുടെ റിലയൻസ് പവറിനെയും (Reliance Power) ഉപസ്ഥാപനങ്ങളെയും മൂന്ന് വർഷത്തേക്ക് കേന്ദ്രസർക്കാർ ഏജൻസിയായ സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ/SECI) വിലക്കിയിരുന്നു.
കൊച്ചി ∙ ആഗോള ഊർജ മേഖലയിൽ നൂറ്റൻപതിലേറെ വർഷത്തെ ചരിത്രമുള്ള യുഎസ് ബഹുരാഷ്ട്ര കമ്പനിയായ ‘എൻഒവി’യുടെ ആദ്യ ഇന്ത്യൻ ഡിജിറ്റൽ ടെക്നോളജി ഡവലപ്മെന്റ് സെന്റർ ഇൻഫോപാർക്കിൽ. സോഫ്റ്റ്വെയർ എൻജിനീയറിങ് സെന്റർ, കോർപറേറ്റ് ഡിജിറ്റൽ സർവീസസ്, കസ്റ്റമർ സപ്പോർട്ട് സെന്റർ എന്നിവയും ഇതിന്റെ ഭാഗമാകും. ആദ്യ ഘട്ട
ജീവനക്കാർക്ക് വിരമിക്കൽ പ്രായം നിശ്ചയിച്ചിട്ടില്ല, ജോലി വിട്ടു പോകുന്നവർ അപൂർവം, അവരെ റിക്രൂട്ട് ചെയ്യുന്നതോ ‘ഗ്ലാമർ’ ഇല്ലാത്ത കോളജുകളിൽ നിന്ന്, പ്രവർത്തനം നാട്ടിൻപുറങ്ങളിൽ... ഇങ്ങനെയൊരു ഫിലോസഫി വിജയകരമായി നടപ്പാക്കിയിട്ടുള്ള ഇരട്ട ഐടി കമ്പനികളുണ്ട്. സോഹോ കോർപറേഷനും മാനേജ് എൻജിനും.
കൊച്ചി∙ അടുത്ത ജനുവരി 1 മുതൽ എല്ലാ മോഡലുകൾക്കും 3 ശതമാനം മുതൽ വില വർധന പ്രഖ്യാപിച്ച് മെഴ്സിഡീസ് ബെൻസ് ഇന്ത്യ. ഉൽപാദന ചെലവു വർധിച്ചതാണു വില കൂട്ടാനുള്ള കാരണമെന്ന് സിഇഒ സന്തോഷ് അയ്യർ പറഞ്ഞു. ഡിസംബർ 31 വരെയുള്ള ബുക്കിങ്ങുകൾക്ക് നിലവിലെ വില തുടരും. 45 ലക്ഷം രൂപ വിലയുള്ള എ ക്ലാസ് മുതൽ 3.6 കോടി വിലയുള്ള
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. നിലവിൽ രാജ്യാന്തര സ്വർണവില 2,560 നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലും വിലയിടിയാൻ വഴിവച്ചു. ഈമാസം ഇതുവരെ പവന് 4,000 രൂപയിലധികവും ഗ്രാമിന് 500 രൂപയിലധികവുമാണ് കുറഞ്ഞത്.
കുരുമുളക് വില തുടർച്ചയായി ഇടിയുന്നു. റബർവില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
Results 1-50 of 2887