ആഗോള സൈബർ സുരക്ഷ ടെക് തൊഴിൽ അവസരങ്ങൾ ഒരുക്കി എഫ് 9 ഇൻഫോടെക് കൊച്ചിയിൽ

Mail This Article
ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക് കമ്പനിയായ എഫ് 9 ഇൻഫോടെക് കൊച്ചിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികൾക്ക് നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായിക്കും. ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയർലാൻഡ്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇൻഫോടെിന് സാന്നിധ്യമുണ്ട്.
ഗ്ലോബൽ സെൻ്റർ ഓഫ് എക്സലൻസ് (CoE), സൈബർ ഡിഫൻസ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെൻ്റർ (SOC), റീജിയണൽ ഹെഡ്ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടുന്ന പുതിയ കേന്ദ്രം മീരാൻ ഗ്രൂപ്പ് അധ്യക്ഷൻ നവാസ് മീരാനും, സിഐഐ അധ്യക്ഷയും ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്റ്റ്റുമായ ശാലിനി വാരിയരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു.
പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും സൈബർ സുരക്ഷാ പരിരക്ഷ നൽകുന്നതിനും എഫ് 9 ഇൻഫോടെക് കേരളത്തിലെ ഈ പുതിയ കേന്ദ്രം ഉപയോഗിക്കും. മികച്ച സാങ്കേതിക പരിഹാരങ്ങൾക്കും കേരളത്തിലെ അഭ്യസ്തവിദ്യർക്ക് കൂടുതൽ തൊഴിലവസരങ്ങളും പുതിയ കേന്ദ്രം ഒരുക്കുമെന്ന് സഹസ്ഥാപകനായ രാജേഷ് രാധാകൃഷ്ണൻ പറഞ്ഞു
ഏഴ് രാജ്യങ്ങളിലെ ബിസിനസുകൾക്കും സർക്കാരുകൾക്കും ക്ലൗഡ്, സൈബർ സുരക്ഷ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് എഫ് 9 ഇൻഫോടെക്കെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ജയകുമാർ മോഹനചന്ദ്രൻ കൂട്ടിച്ചേർത്തു.