പുള്ളിക്കാനത്ത് കയ്യേറ്റം ഒഴിപ്പിച്ചു

Mail This Article
×
പുള്ളിക്കാനം ∙ ഇടുക്കുപാറയിൽ റിസോർട്ടുകാർ കയ്യേറിയ ഭൂമി റവന്യു അധികൃതർ ഒഴിപ്പിച്ചു. ഒരേക്കറോളം ഭൂമി കയ്യേറിയിരുന്നതായി റവന്യു അധികൃതർ പറഞ്ഞു.തൊടുപുഴ ഡപ്യൂട്ടി തഹസിൽദാർ പി.എച്ച്.റഷീദ്, ഇലപ്പള്ളി വില്ലേജ് ഓഫിസർ ഏലിയാമ്മ സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞാർ പൊലീസിന്റെ സഹായത്തിലാണ് കയ്യേറ്റം ഒഴിപ്പിച്ചത്. ഇവിടെ റിസോർട്ട് നിർമിച്ചിരുന്നു.ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി സബ് കലക്ടറുടെ ഉത്തരവനുസരിച്ചാണ് കയ്യേറ്റം ഒഴിപ്പിച്ചത്. സ്ഥലത്ത് സർക്കാർ ഭൂമിയെന്നും ബോർഡ് സ്ഥാപിച്ചു.
English Summary:
Idukkupara land encroachment led to a major resort eviction. Revenue officials, with police assistance, successfully cleared approximately one acre of encroached government land in Pullikanam, Idukki.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.